തിരുവനന്തപുരം: കെ.ടി.ജലീലിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്കി മാധ്യമം ദിനപത്രം മാനേജ്മെന്റ്. മാധ്യമം ഗള്‍ഫ് മേഖലയില്‍ നിരോധിക്കണമെന്നാവശ്യാപ്പെട്ട് യുഎഇ ഭരണാധികരികള്‍ക്ക് ജലീല്‍ കത്തയച്ച സംഭവത്തില്‍ ഉചിതമായ നടപടി സ്വീകരിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്കിയെന്നു മാധ്യമം മീഡിയാവണ്‍ ഗ്രൂപ്പ് എഡിറ്റര്‍ ഒ.അബ്ദുറഹ്മാന് പറഞ്ഞു. മുഖ്യമന്ത്രിയുടെ ഉറപ്പില്‍ വിശ്വാസമുണ്ട്.
ജലീല്‍ യുഎഇ ഭരണാധികാരിക്ക് കത്തയച്ച വിവരം താന്‍ നേരത്തെ അറിഞ്ഞിരുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതായും അദ്ദേഹം അറിയിച്ചു. മുഖ്യമന്ത്രിയെ നേരില്‍ കണ്ടാണ് മാധ്യമം മാനേജ്മെന്റ് പരാതി നല്‍കിയത്.
മന്ത്രിസഭാംഗമായ ജലീല്‍ മറ്റൊരു രാജ്യത്തിന്റെ ഭരണാധികാരിക്ക് കത്തയച്ചത് ഗുരുതര ചട്ടലംഘനമാണ്. മാധ്യമസ്വാതന്ത്രത്തിനു നേര്‍ക്കു നേരെയുള്ള ഭീഷണിയായിരുന്നു ജലീലിന്റെ നടപടിയെന്നും അബ്ദുറഹ്മാന് പറഞ്ഞു.
വിഷയത്തില്‍ എല്ലാവരുടെയും പ്രതികരണങ്ങള്‍ ശ്രദ്ധിച്ചുവരികയായിരുന്നു. സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഉള്‍പ്പെടെ ജലീലിന്റെ നടപടിക്കെതിരെ രംഗത്തുവന്നതോടെയാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Video :
Content Highlights: Madhyamum newspaper has filed a complaint against KT Jalil to the Chief Minister. Management
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !