മദ്യപിച്ച് ലക്കുകെട്ടപ്പോൾ കയറിയിരിക്കാന്‍ കണ്ടുപിടിച്ചത് നഗരമധ്യത്തിലെ പ്രാവിന്റെ പ്രതിമ; വൈറലായി യുവാവിൻ്റെ വീഡിയോ

0
മദ്യപിച്ച് ലക്കുകെട്ടപ്പോൾ കയറിയിരിക്കാന്‍ കണ്ടുപിടിച്ചത് നഗരമധ്യത്തിലെ പ്രാവിന്റെ പ്രതിമ; വൈറലായി യുവാവിൻ്റെ വീഡിയോ | The statue of a pigeon in the center of the city was invented to sit on while drunk; The video of the young man went viral

കണ്ണൂർ:
മദ്യപിച്ച് ലക്കുകെട്ട് കാണിച്ചു കൂട്ടുന്ന കോപ്രായങ്ങൾ ഇടയ്‌ക്കിടയ്‌ക്ക് സമൂഹമാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട്. അത്തരത്തിൽ ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുന്നത്. കണ്ണൂരിലാണ് നാട്ടുകാർക്ക് ചിരിക്കാനുളള വക നൽകിയ സംഭവം അരങ്ങേറിയത്.

മദ്യപിച്ച് ലക്കുകെട്ടതോടെ കയറിയിരിക്കാൻ യുവാവ് കണ്ടുപിടിച്ചത് നടുവിൽ സ്ഥാപിച്ചിരുന്ന പ്രാവിന്റെ പ്രതിമയിലാണ്. കണ്ണൂർ കാൾടെക്‌സ് ജംഗ്ഷനിലാണ് യുവാവിന്റെ അഭ്യാസ പ്രകടനങ്ങൾ. നാട്ടുകാർക്കും പോലീസിനും മണിക്കൂറുകളോളം ഇയാൾ തലവേദന സൃഷ്ടിച്ചു.

ഞായറാഴ്ച ഉച്ചയ്‌ക്കായിരുന്നു സംഭവം. പ്രാവിന്റെ പ്രതിമയ്‌ക്ക് മുകളിൽ കയറി ഇരുന്ന് ഇയാൾ വഴിയെ പോകുന്ന വാഹനങ്ങളെ നോക്കി കൈവീശുന്നത് വീഡിയോയിൽ കാണാം. ഇടയ്‌ക്ക് പണിപ്പെട്ട് പ്രതിമയുടെ മുകളിൽ എണീറ്റ് നിന്നുകൊണ്ട് മീശപിരിക്കുന്നു. മണിക്കൂറുകളോളം ന​ഗര മദ്ധ്യത്തിൽ പ്രകടനം കാഴ്ചവെച്ച ഇയാളെ വളരെ പണിപ്പെട്ടാണ് പോലീസ് താഴെയിറക്കിയത്.


Content Highlights: The statue of a pigeon in the center of the city was invented to sit on while drunk; The video of the young man went viral
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !