കണ്ണൂര്‍: മകനെതിരായ അപവാദ പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് കൊല്ലപ്പെട്ട എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ അച്ഛന്‍.
മകന്‍ നഷ്ട്ടപ്പെട്ട കുടുംബത്തെ കോണ്‍ഗ്രസ് നേതൃത്വം വീണ്ടും കുത്തിനോവിക്കുകയാണെന്നും താന്‍ കോണ്‍ഗ്രസ് അനുഭാവിയായിരുന്നുവെന്നും ധീരജിന്റെ പിതാവ് രാജേന്ദ്രന്‍ വെളിപ്പെടുത്തി. കെ. സുധാകരന് വോട്ട് ചെയ്തിട്ടുണ്ട്. എന്നിട്ടും ആശ്വാസ വാക്ക് പറയാന്‍ പോലും പറയാന്‍ സുധാകരന്‍ തയ്യാറായില്ല.
ഇരന്ന് വാങ്ങിയ മരണമെന്ന് കെ. സുധാകരന്‍ പറഞ്ഞതിലൂടെ കൊലയാളികള്‍ ആരെന്ന് വ്യക്തമാവുന്നുണ്ട്. ലഹരി ഉപയോഗിച്ചിരുന്നുവെന്ന് പറഞ്ഞ് മകനെ പൊതു സമൂഹത്തില്‍ അപമാനിക്കാന്‍ ശ്രമം നടക്കുകയാണ്. മോശം പരാമര്‍ശം നടത്തിയ ഇടുക്കി ഡി സി സി പ്രസിഡന്റിനെതിരെ മാനനഷ്ട കേസ് നല്‍കിയിട്ടുണ്ടെന്നും ധീരജിന്റെ അച്ഛന്‍ പറഞ്ഞു.
ഇടുക്കിയിലെ എസ്‌എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജിന്റേത് കോണ്‍ഗ്രസ് കുടുംബമാണെന്നും കുടുംബത്തെ തള്ളിപറയാനില്ലെന്നും കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ മുന്‍പ് പറഞ്ഞിരുന്നു. തന്നെ പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള സിപിഐഎം ശ്രമം അമ്ബരപ്പിക്കുന്നതാണ്. ധീരജിന്റെ വീട്ടില്‍ പോകണമെന്ന് ആഗ്രഹമുണ്ട്, പക്ഷേ ഭവിഷ്യത്ത് ഓര്‍ത്താണ് പിന്തിരിയുന്നത്. സിപിഐഎം അക്രമ രാഷ്ട്രീയത്തിന്റെ ഇരയാണ് കൊല്ലപ്പെട്ട ധീരജെന്നാണ് സുധാകരന്റെ വാദം.
Content Highlights: Dheeraj's father wants to stop slandering his son
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !