പാലക്കാട് മഹിളാ മോര്‍ച്ച നേതാവ് ശരണ്യ രമേഷിന്റെ ആത്മഹത്യയില്‍ പ്രാദേശിക ബിജെപി നേതാവ് പൊലീസില്‍ കീഴടങ്ങി. പ്രജീവ് കാളിപ്പാറയാണ് പാലക്കാട് നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. ഞായറാഴ്ച മുതല്‍ ഒളിവിലായിരുന്ന പ്രജീവ് ഇന്ന് രാവിലെ പത്തുമണിയോടെ സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
ഇയാള്‍ക്കെതിരെ കഴിഞ്ഞ ദിവസം ആത്മഹത്യ പ്രേരണാ കുറ്റത്തിന് കേസെടുത്തിരുന്നു. ശരണ്യയുടെ ആത്മഹത്യ കുറിപ്പില്‍ പ്രജീവിന്റെ പേര് പരാമര്‍ശിച്ചിരുന്നു. ഇയാള്‍ക്കെതിരെ ശരണ്യയുടെ ബന്ധുക്കളും പൊലീസില്‍ പരാതി നല്‍കിയിരുന്നു. ചോദ്യം ചെയ്യലിന് ശേഷം പ്രജീവിന് എതിരെ ഏതൊക്കെ വകുപ്പുകള്‍ ചുമത്തണമെന്ന് തീരുമാനിക്കുമെന്ന് പൊലീസ് അറിയിച്ചു.
തന്റെ മരണത്തിന് കാരണം പ്രജീവാണ്. സ്‌നേഹം നടിച്ച് ഉപയോഗിച്ച ശേഷം എല്ലാവരുടെയും മുന്നില്‍തെറ്റുകാരിയാക്കി. പ്രജീവിനെ വെറുതേ വിടരുത്. പ്രജീവിന് താനുമായിട്ട് മാത്രമല്ല മറ്റ് സ്ത്രീകളുമായും ബന്ധമുണ്ട്. അവരുടെ പേര് പറയുന്നില്ല. കത്തില്‍ പറയുന്ന കാര്യങ്ങളില്‍ വിശ്വാസമില്ലെങ്കില്‍ ഫോണ്‍ കോള്‍ ലിസ്റ്റ് പരിശോധിച്ചാല്‍ എത്രത്തോളം തന്നെ ഉപയോഗിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കാമെന്നുമാണ് ശരണ്യ ആത്മഹത്യ കുറിപ്പില്‍ എഴുതിയിരുന്നത്.
ഞായറാഴ്ചയാണ് ശരണ്യ ആത്മഹത്യ ചെയ്തത്. ഞായറാഴ്ച വൈകുന്നേരംശരണ്യയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പാലക്കാട് മണ്ഡലം ട്രഷററായിരുന്നു ശരണ്യ രമേഷ്.
Content Highlights: Mahila Morcha leader's suicide; The BJP leader surrendered
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !