ബംഗളൂരുവില്‍ ഭൂമിതട്ടിപ്പു കേസില്‍ അറസ്റ്റ് ഒഴിവാക്കാന്‍ സുകുമാരക്കുറുപ്പ് മോഡല്‍ കൊലപാതകം. സര്‍വേയര്‍ ഉള്‍പ്പടെ നാലു പേര്‍ അറസ്റ്റിലായി. ഉഡുപ്പി സ്വദേശികളായ സദാനന്ദ ശേരിഖര്‍(54), ശില്‍പ(40), സതീഷ്(50), നിഥിന്‍(40) എന്നിവരാണ് അറസ്റ്റിലായത്.
ഭൂമി തട്ടിപ്പ് കേസില്‍ സദാനന്ദയ്ക്കെതിരെ പൊലീസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇതേ തുടര്‍ന്ന് അറസ്റ്റില്‍ നിന്ന് രക്ഷപ്പെടാനായി ഇയാള്‍ മറ്റൊരാളെ കാറിലിട്ട് കത്തിച്ച് കൊല്ലുകയായിരുന്നു. തന്റെ അതേ ശരീരപ്രകൃതമുള്ള ആളെ കണ്ടെത്തിയ ശേഷം അയാള്‍ക്ക് മദ്യത്തില്‍ ഉറക്കഗുളിക കലര്‍ത്തി നല്‍കി. തുടര്‍ന്ന് കാറിന്റെ പിന്‍സീറ്റിലിരുത്തി തീയിടുകയായിരുന്നു.
കര്‍ക്കള സ്വദേശിയാണ് മരിച്ചത്. ബുധനാഴ്ചയാണ് ബയന്തൂരിലെ ഹേന്നൂബേരുവില്‍ കത്തിയ നിലയില്‍ കാര്‍ കണ്ടെത്തിയത്. തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തെ കുറിച്ചുള്ള വിവരം പൊലീസിന് വ്യക്തമായത്.
സഹപ്രവര്‍ത്തകയായ ശില്‍പയുടെ (40) സഹായത്തോടെയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും കണ്ടെത്തി. ഇല്ലാത്ത റോഡ് ഉണ്ടെന്നു ഭൂരേഖ ചമച്ചതിനാണ് സദാനന്ദയ്ക്ക് എതിരെ കേസ് എടുത്തത്. കോടതി സമന്‍സ് അയച്ചെങ്കിലും ഇയാള്‍ ഹാജരായില്ല. തുടര്‍ന്ന് അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയായിരുന്നു.
Content Highlights: Sukumarakurup model murder to avoid arrest; Four people were arrested
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !