മലപ്പുറം ജില്ലയിൽ മങ്കി പോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയാതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ : ആര്‍. രേണുക അറിയിച്ചു.
35 വയസ്സുള്ള യു എ ഇ യില്‍ നിന്ന് വന്ന വ്യക്തിക്കാണ് മങ്കിപോക്സ് സ്ഥിരീകരിച്ചത്. ഈ മാസം ആറിന് യുഎ.ഇയില്‍ നിന്നാണ് ഇദ്ദേഹം എത്തിയത്. 13ന് പനി തുടങ്ങി. 15ന് ശരീരത്തില്‍ പാടുകള്‍ കണ്ടു. ഇപ്പോള്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇദ്ദേഹവുമായി അടുത്ത സമ്പര്‍ക്കത്തിലുള്ളവരെ നിരീക്ഷണത്തിലാക്കി. ഇതോടെ മൂന്ന് പേര്‍ക്കാണ് സംസ്ഥാനത്ത് മങ്കിപോക്സ് സ്ഥിരീകരിച്ചത്.
മങ്കിപോക്സ് സ്ഥിരീകരിച്ച രോഗിയുടെ ആരോഗ്യനില തൃപ്തികരമാണ്. മറ്റാര്‍ക്കും തന്നെ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല. സമ്പര്‍ക്കപട്ടികയിലുള്ള എല്ലാവരേയും നിരീക്ഷിച്ചു വരികയാണ്.
സംസഥാനത്ത് രോഗം സ്ഥിരീകരിച്ച ഉടന്‍ തന്നെ കൊണ്ടോട്ടി കരിപ്പൂര്‍ വിമാനത്തവാളത്തില്‍ മുന്‍കരുതല്‍ സ്വീകരിച്ചിട്ടുണ്ട്. മങ്കി പോക്സ് രോഗത്തിനെ നേരിടാന്‍ ആരോഗ്യവകുപ്പ് സജ്ജമാണെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക, മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രി പ്രിന്‍സിപ്പാള്‍ ഡോ. എസ്. സജിത് കുമാര്‍, സൂപ്രണ്ട് ഡോ. നന്ദകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍മഞ്ചേരി മെഡിക്കല്‍ കോളേജില്‍ അടിയന്തിര യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.
Must Read:
Content Highlights: Monkey pox in the district: Health department has intensified prevention activities
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !