![]() |
പ്രതീകാത്മക ചിത്രം |
പത്തനംതിട്ട: കുമ്പനാടുള്ള സ്വകാര്യ ക്ലബ്ബിൽ നിന്ന് പണം വച്ചുള്ള ചീട്ടുകളിക്കിടെ പിടിയിലായ പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. നിലവിൽ പത്തനംതിട്ട എആർ ക്യാംപിന്റെ ഭാഗമായുള്ള എസ്ഐ എസ്.കെ. അനിൽ, പാലക്കാട് പൊലീസ് ഹെഡ് ക്വാർട്ടേഴ്സിലെ സിവിൽ പൊലീസ് ഓഫിസർ അനൂപ് കൃഷ്ണൻ എന്നിവർക്കെതിരെയാണ് നടപടി.
കഴിഞ്ഞ 16ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. എസ്ഐ എസ്.കെ. അനിൽ മുൻപും ക്രമവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ നടപടി നേരിട്ടിട്ടുണ്ട്. റാന്നി പൊലീസ് സ്റ്റേഷനിലെ സിപിഒയെ മർദിച്ച സംഭവവുമായി ബന്ധപ്പെട്ട് ഒരു മാസം മുൻപാണ് ഇദ്ദേഹത്തെ ജില്ലാ പൊലീസ് മേധാവിയുടെ നിർദേശത്തെത്തുടർന്ന് പത്തനംതിട്ട എആർ ക്യാംപിലേക്ക് മാറ്റി നിയമിച്ചത്.
English Summary: Police Officers Suspended for Playing Cards
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !