ചെന്നൈ: സര്‍ക്കാര്‍ പദ്ധതിയുടെ ഉദ്ഘാടനത്തിന് മുമ്ബ് ഹിന്ദു മതാചാര പ്രകാരം നടത്താനിരുന്ന ഭൂമിപൂജ തടഞ്ഞ് എംപി എസ്.
സെന്തില്‍കുമാര്‍.തമിഴ്നാട് ധര്‍മപുരിയിലാണ് സംഭവം. പൊതുപണം ഉപയോഗിച്ച് നടത്തുന്ന പദ്ധതിയില്‍ ഒരു മതത്തിന്‍റെ ആചാരപ്രകാരമുളള ചടങ്ങ് നടത്താന്‍ ശ്രമിച്ചതിന് ഉദ്യോഗസ്ഥരെ എംപി ശകാരിച്ചു. ഉദ്ഘാടനത്തിന് ധര്‍മപുരി ലോക്സഭാ മണ്ഡലത്തില്‍ നിന്നുള്ള ഡിഎംകെയുടെ എംപിയാണ് സെന്തില്‍ കുമാര്‍.ഒരു പ്രത്യേക മതത്തിന്‍റെ മാത്രം പ്രാര്‍ത്ഥനയും പൂജയും ഉള്‍പ്പെടുത്തി ചടങ്ങ് നടത്താന്‍ അനുവദിക്കില്ലെന്ന് എംപി തീര്‍ത്തുപറഞ്ഞു. സര്‍ക്കാര്‍ പരിപാടികള്‍ മതപരമായി നടത്താന്‍ പാടില്ല എന്നറിയില്ലേ എന്ന് ഉദ്യോഗസ്ഥരോട് സെന്തില്‍ കുമാര്‍ ചോദിച്ചു. ക്രിസ്ത്യന്‍ മുസ്ലീം പുരോഹിതര്‍ എവിടെ? മതമില്ലാത്തവരുടെ പ്രതിനിധിയെ ക്ഷണിച്ചിട്ടുണ്ടോ? അദ്ദേഹം ചോദിച്ചു.
തടാകക്കരയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതിന് മുമ്ബുള്ള ചടങ്ങിനെത്തിയതായിരുന്നു മന്ത്രി. പൊതുമരാമത്ത് വകുപ്പിന്‍റെ ചുമതലയിലുള്ള നിര്‍മാണ പദ്ധതി തുടങ്ങുന്നതിന് മുമ്ബ് പൂജാദ്രവ്യങ്ങളും ഭൂമി പൂജ നടത്താന്‍ ഹിന്ദു പുരോഹിതനേയും എത്തിച്ചിരുന്നു.
ஒரு அளவுக்கு மேல் என் பொறுமையை சோதிக்கிறார்கள்.
— Dr.Senthilkumar.S (@DrSenthil_MDRD) July 16, 2022
Trying to Keep my cool.
At times they make me to lose my patience. pic.twitter.com/l1gHdhYkQa
Content Highlights: MP stopped Bhoomi Puja which was to be conducted according to Hindu religious rituals on the land of the government project


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !