ആറ് മാസം ഗര്‍ഭിണിയായ പതിനഞ്ചുകാരിയുടെ കുഞ്ഞിനെ പുറത്തെടുക്കണമെന്ന് ഹൈക്കോടതി. ജനിക്കുന്ന കുട്ടിയുടെ ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കണം.
സര്‍ക്കാര്‍ ആശുപത്രിയില്‍ ഉടന്‍ ശസ്ത്രക്രിയ നടത്തി ശിശുവിന് മികച്ച ചികിത്സ നല്‍കണമെന്നും ഹൈക്കോടതി. തീരുമാനം വൈകുന്നത് പെണ്‍കുട്ടി അനുഭവിക്കേണ്ടി വരുന്ന വേദനയുടെ ആക്കം കൂട്ടുമെന്നും ജസ്റ്റിസ് വി.ജി അരുണ്‍ ചൂണ്ടിക്കാട്ടി. പോക്‌സോ കേസില്‍ ഇരയായ പതിനഞ്ചുകാരിയുടെ ഹരജിയിലാണ് കോടതിയുടെ നിര്‍ണായക വിധി.
ഗര്‍ഭഛിദ്രം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് പെണ്‍കുട്ടി ഹൈക്കോടതിയെ സമീപിച്ചത്. നിലവിലെ നിയമപ്രകാരം ഗര്‍ഭിണിയായി 24 ആഴ്ച്ച പിന്നിട്ടാല്‍ ഗര്‍ഭഛിദ്രം അനുവദനീയമല്ല. പെണ്‍കുട്ടിയുടെ ആരോഗ്യനില കണക്കിലെടുത്താണ് കോടതിയുടെ ഉത്തരവ്. പെണ്‍കുട്ടിക്ക് ചികിത്സ നല്‍കുന്നത് സംബന്ധിച്ച് സജ്ജീകരണങ്ങളെല്ലാം ഉടന്‍ പൂര്‍ത്തിയാക്കണമെന്നും ഹൈക്കോടതി നിഷ്‌കര്‍ശിച്ചു.
Content Highlights: 'A six-month-old baby should be taken out'; High Court on the petition of the fifteen girl


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !