യൂസര്‍മാരും റെഗുലേറ്ററി അതോറിറ്റികളും നിരന്തരം സമ്മര്‍ദ്ദം ചെലുത്തിയിട്ടും ആപ്പിള്‍ ഇതുവരെ ഐഫോണിലെ ലൈറ്റ്നിങ് പോര്‍ട്ടുകള്‍ ഉപേക്ഷിക്കാന്‍ തയ്യാറായിട്ടില്ല.
ആന്‍ഡ്രോയ്ഡ് ഫോണുകളും മറ്റ് ഗാഡ്ജറ്റുകളും ടൈപ്-സി ചാര്‍ജിങ് പോര്‍ട്ടിലേക്ക് മാറിയിട്ട് കാലങ്ങളേറെയായെങ്കിലും ആപ്പിള്‍ വ്യത്യസ്തരായി തുടരുകയായിരുന്നു.
എന്നാല്‍, 2018ല്‍ ഐപാഡ് ലൈനപ്പില്‍ ടൈപ്-സി പോര്‍ട്ടുകള്‍ കൊണ്ടുവന്ന് ആപ്പിള്‍ ഞെട്ടിച്ചിരുന്നു. അതോടെ ഐഫോണിലും വൈകാതെ അത് സംഭവിച്ചേക്കുമെന്ന് പലരും കിനാവ് കണ്ടു. എന്നാല്‍, വര്‍ഷം 2022 ആയിട്ടും ഐഫോണില്‍ ലൈറ്റ്നിങ് പോര്‍ട്ടുകള്‍ തന്നെ തുടരുകയാണ്.
എന്നാലിപ്പോള്‍ പ്രമുഖ ആപ്പിള്‍ അനലിസ്റ്റായ മിങ്-ചി കുവോ പുതിയ ട്വിറ്റര്‍ പോസ്റ്റുമായി രംഗത്തെത്തിയതോടെ ഐഫോണ്‍ ഫാന്‍സിന് വീണ്ടും ആവേശം കയറിയിരിക്കുകയാണ്. 2023 ഐഫോണുകളില്‍ ആപ്പിള്‍ യു.എസ്.ബി ടൈപ്-സി പോര്‍ട്ട് ഉള്‍പ്പെടുത്തിയേക്കുമെന്ന് അദ്ദേഹം ട്വീറ്റില്‍ കുറിച്ചു.
'എന്റെ ഏറ്റവും പുതിയ സര്‍വേ സൂചിപ്പിക്കുന്നത്, 2023 ഐഫോണുകളില്‍ നിന്ന് ലൈറ്റ്നിങ് പോര്‍ട്ടുകള്‍ ഒഴിവാക്കി പകരം യു.എസ്.ബി-സി പോര്‍ട്ടുകള്‍ വരുമെന്നാണ്. ഹാര്‍ഡ്വെയര്‍ ഡിസൈനുകളില്‍ USB-C, ഐഫോണിന്റെ ഡാറ്റാ ട്രാന്‍സ്ഫര്‍ വേഗതയും ചാര്‍ജിങ് സ്പീഡും വര്‍ധിപ്പിക്കും. എന്നാല്‍ അന്തിമ സ്പെസിഫിക്കേഷന്‍ വിശദാംശങ്ങള്‍ ഇപ്പോഴും iOS സപ്പോര്‍ട്ടിനെ ആശ്രയിച്ചിരിക്കുന്നു'. - കുവോ ട്വിറ്ററില്‍ കുറിച്ചു.
അതേസമയം, പിന്നാലെ യു.എസ്.ബി-സി പോര്‍ട്ടുകളും ഉപേക്ഷിച്ച് 2025 ഓടെ പോര്‍ട്ടുകളില്ലാത്ത ഐഫോണുകളും ആപ്പിള്‍ അവതരിപ്പിച്ചേക്കുമെന്ന് അദ്ദേഹം സൂചന നല്‍കി.
അതേസമയം,യു.എസ്.ബി-സിയിലേക്ക് മാറാന്‍ ആപ്പിള്‍ നിര്‍ബന്ധിതരാകുന്നതിന് ഒരു കാരണം കൂടിയുണ്ട്. യൂറോപ്പില്‍ നിന്നുള്ള സമ്മര്‍ദ്ദമാണത്. ഐഫോണുകള്‍, ഐപാഡുകള്‍, എയര്‍പോഡുകള്‍ അടക്കമുള്ള ആപ്പിളിന്റെ ഉല്‍പ്പന്ന ശ്രേണിയിലുടനീളം USB-C സാങ്കേതികവിദ്യ ഉപയോഗിക്കണമെന്ന് ആവശ്യപ്പെടുന്ന നിയമനിര്‍മ്മാണത്തിനായി യൂറോപ്യന്‍ യൂണിയന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതിനാല്‍ കുവോ പുറത്തുവിട്ട സൂചനകള്‍ പൂര്‍ണ്ണമായും അവിശ്വസിക്കേണ്ടതില്ല.
യൂറോപ്പില്‍ വില്‍ക്കുന്ന എല്ലാ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ക്കും പൊതുവായി USB-C പോര്‍ട്ട് ഉണ്ടായിരിക്കണം എന്ന നിയമനിര്‍മാണത്തിലേക്കാണ് ഇ.യുവിന്റെ പോക്ക്. അതിനാല്‍ ആപ്പിളിന് ഒന്നുകില്‍ യൂറോപ്പിന് വേണ്ടി പ്രത്യേകമായി USB-C ചാര്‍ജിങ് പോര്‍ട്ടുള്ള 'iPhone' മോഡലുകള്‍ നിര്‍മിക്കേണ്ടി വരും, അല്ലെങ്കില്‍ ലോകമെമ്ബാടുമായി പുതിയ മാറ്റം കൊണ്ടുവരണം.
Content Highlights: Now only in the latest chipset iPhone Pro models
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !