കൊച്ചി: പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി. തിങ്കളാഴ്ച വൈകിട്ട് അഞ്ചു മണി വരെ അപേക്ഷിക്കാം. സിബിഎസ്ഇ 10–ാം ക്ലാസ് ഫലം പ്രസിദ്ധീകരിക്കാത്ത പശ്ചാത്തലത്തിൽ പ്രവേശന സമയപരിധി നീട്ടണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് ഹൈക്കോടതി നടപടി. ഇന്ന് ഉച്ചയ്ക്ക് സിബിഎസ്ഇ 10–ാം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചിരുന്നു.
വിദ്യാർഥികളുടെ ആവശ്യപ്രകാരം ജസ്റ്റിസ് രാജ വിജയരാഘവൻ ഇന്നുവരെ സമയപരിധി നീട്ടിയിരുന്നു. ഫലപ്രഖ്യാപനം ഒന്നോ രണ്ടോ ദിവസം വൈകുന്നത് സംസ്ഥാന സിലബസിലേക്കു മാറാനുള്ള വിദ്യാർഥികളുടെ അവസരം നഷ്ടമാക്കരുതെന്നും ഹൈക്കോടതി പറഞ്ഞു. സിബിഎസ്ഇ വിദ്യാർഥികൾക്കായി സമയപരിധി നീട്ടില്ലെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്.
Content Highlights: High Court on Plus One Admission deadline extension


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !