കുടിവെള്ള പദ്ധതിക്ക് റോഡ് വെട്ടി പൊളിച്ചിട്ടു; പഴയപടി ആക്കിയില്ല: എടയൂരിൽ യാത്ര ദുരിതം

0
കുടിവെള്ള പദ്ധതിക്ക് റോഡ് വെട്ടി പൊളിച്ചിട്ടു;  പഴയപടി ആക്കിയില്ല: എടയൂരിൽ യാത്ര ദുരിതം | The road was cut and demolished for the drinking water project; Undone: Travel misery in Edayur

എടയൂർ പഞ്ചായത്തിലെ പൂക്കാട്ടിരി മുതൽ മണ്ണത്ത് പറമ്പ് വരെയും, വായനശാല മുതൽ മാവണ്ടിയൂർ ഹയർ സെക്കണ്ടറി സ്കൂൾ വരെയും മറ്റു ഭാഗങ്ങളിലുമായി കുടിവെള്ള പൈപ്പ് ലൈൻ പദ്ധതിക്കായി റോഡ് സൈഡുകൾ വെട്ടി പൊളിച്ചിട്ടത്  വാഹനഗതാഗതത്തിന് ഭീഷണി സൃഷ്ടിക്കുന്നു.

കനത്ത മഴയിൽ കയറ്റിറക്കങ്ങളിൽ മെറ്റലുകൾ റോഡിലേക്ക് ഒലിച്ചിറങ്ങുന്നതും ,റോഡ് സൈഡിൽ വലിയ ഗർത്തങ്ങൾ രൂപപ്പെടുന്നതും വലിയ ദുരിതമാണ് തീർക്കുന്നത്.
റോഡിലേക്ക് മെറ്റലുകൾ ഒലിച്ചിറങ്ങുന്നത് മുലം നിരവധി ഇരുചക്രവാഹനങ്ങളാണ് അപകടത്തിൽ പെട്ടു കൊണ്ടിരിക്കുന്നത്.. രാത്രിയിൽ കനത്ത മഴയിൽ മെറ്റൽ റോഡിലേക്ക് ഒലിച്ചിറങ്ങുന്നതും ഇത് കാണാതെ കടന്നു വരുന്ന ബൈക്കുകൾ ഉൾപെടെ നിരവധി വാഹനങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ  അപകടത്തിൽ പെട്ടത്.

 വിഷയത്തിൽ അടിയന്തിരമായി അധികൃതർ ഇടപെടണമെന്ന് എടയൂർ അക്ഷര സാംസ്കാരിക സമിതി ആവശ്യപ്പെട്ടു.

 കുടിവെള്ള പൈപ്പ് ലൈൻ പ്രവൃത്തിക്കായാണ് റോഡ് സൈഡ് പൊളിച്ചെതെങ്കിലും യുദ്ധകാലാടിസ്ഥാനത്തിൽ അവ പഴയപടി ആക്കണം എന്നാണ് വ്യവസ്ഥ.. എന്നാൽ മാസങ്ങൾ ഏറെ കഴിഞ്ഞിട്ടും മഴക്കാലം വരുന്നത് വരെ കാത്തിരുന്നത് അധികൃതരുടെ പിടിപ്പുകേടു മൂലമാണന്നാണ് പ്രദേശവാസികളും യാത്രക്കാരും പറയുന്നത്.

വിഷയത്തിൽ അടിയന്തിരമായി ജനപ്രതിനിധികൾ ഇടപെട്ട് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്നും എടയൂർ അക്ഷര സാംസ്കാരിക സമിതി ആവശ്യപ്പെട്ടു.. ബാബു എടയൂർ, അമീറലി.ടി, റഷീദ് വി.പി, പ്രദീപ് കോട്ടീരി, ഷാനവാസ് .എൻ.ടി, ബഷീർ.സി.പി, ഇസ്ഹാഖ് എം.ടി, ഷെരീഫ്.സി.കെ ,സജിത്ത്. പി.കെ, ഫബിൽ വി.പി.തുടങ്ങിയവർ സംസാരിച്ചു.
Content Highlights: The road was cut and demolished for the drinking water project; Undone: Travel misery in Edayur
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !