കൊച്ചി: ലാഭക്കൊതിയോടെ ബിസിനസ് വളര്‍ത്താതെ സമൂഹനന്മയ്‌ക്കും അല്‍പ്പം പണം നീക്കി വെക്കാമെന്നതിന്റെ ഉത്തമ ഉദാഹരണമായി ഷെഫ് പിള്ള. പ്രതീക്ഷച്ചതിലുമപ്പുറം പ്രചാരം ജനങ്ങള്‍ നല്‍കിയതിനാല്‍ പരസ്യത്തിനായി നീക്കി വെച്ച തുക സമൂഹത്തിന് തന്നെ തിരിച്ച് നല്‍കാനുള്ള സുപ്രധാന തീരുമാനമാണ് ഇപ്പോൾ ഷെഫ് പിള്ള കൈക്കൊണ്ടിരിക്കുന്നത്.
ഷെഫ് സുരേഷ് പിള്ളയുടെ വിഭവങ്ങള്‍ കഴിച്ചവർ പിന്നെ അദ്ദേഹത്തിന്റെ ആരാധകരാണ്. അത്രമേല്‍ പ്രിയപ്പെട്ടതാവുന്നതിന്റെ കാരണം രുചി മാത്രമല്ല സ്‌നേഹവും കൂടിയാണെന്ന് ഭക്ഷണപ്രിയര്‍ പറയുന്നു. മിക്ക മലയാളികളും ഷെഫ് പിള്ളയുടെ ആരാധകരാണ്. അദ്ദേഹത്തിന്റെ ഭക്ഷണം കഴിക്കുന്നവരുടെ നല്ല അഭിപ്രായങ്ങൾ പരസ്യത്തെക്കാൾ മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് ഷെഫ് പിള്ള പറയുന്നു.
2021 നവംബര്‍ ഒന്ന് മുതല്‍ 2022 ഒക്ടോബര്‍ ഒന്ന് വരെയുള്ള ഒരു വര്‍ഷത്തേക്ക് ഓണ്‍ലൈന്‍ പരസ്യത്തിനായി കരുതിവച്ച 12 ലക്ഷം രൂപ ആര്‍ക്ക് നല്‍കണമെന്ന ചോദ്യമാണ് അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്. പണം നീക്കി വെച്ചിരുന്നുവെങ്കിലും താന്‍ പ്രതീക്ഷിച്ചതിലപ്പുറം പിന്തുണയും പ്രചാരവും നിങ്ങള്‍ നല്‍കി. എന്റെ ഒഴിവു സമയവും തുറന്ന മനസുമായിരുന്നു എന്റെ പോസ്റ്റുകളുടെ രുചിക്കൂട്ട്. താന്‍ പ്രതീക്ഷിച്ചതിലുമപ്പുറം പ്രചാരം തനിക്ക് നിങ്ങള്‍ സോഷ്യല്‍ മീഡിയ വഴി തന്നുവെന്ന് അദ്ദേഹം പറയുന്നു.
പരസ്യത്തിനായി കരുതിയ പണം ലാഭത്തിലേക്ക് നീക്കിവെയ്‌ക്കാന്‍ മനസ് തോന്നുന്നില്ലെന്ന് അദ്ദേഹം കുറിച്ചു.
ഒക്ടോബറിന് മുന്‍പ് പണം അര്‍ഹരിലേക്ക് എത്തണമെന്നാണ് ഷെഫ് സുരേഷ് പിള്ളയുടെ ആഗ്രഹം. അതിനായി സമൂഹ മാധ്യമ ഉപയോക്താക്കള്‍ സഹായിക്കണമെന്നാണ് അദ്ദേഹം അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. നിരവധി പേരാണ് സാമൂഹ്യ മാധ്യമത്തിലൂടെ ഷെഫ് പിള്ളയുടെ ഈ തീരുമാനത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്.
Content Highlights: Rs 12 lakh set aside for advertising will be given to the poor: Social media applauds Chef Pillai's decision


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !