പാലക്കാട് നടക്കുന്ന യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന ക്യാമ്പില്‍ നേതൃത്വത്തിന് രൂക്ഷവിമര്‍ശനം. സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ അടക്കമുള്ള നേതാക്കള്‍ ഷോ കാണിക്കുകയാണ്. കോണ്‍ഗ്രസ് നേതാക്കളെ പോലെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളും ഗ്രൂപ്പിസത്തിന്റെ വക്താക്കളാകുകയാണെന്നുമായിരുന്നു വിമര്‍ശനം.
ഇത്തരത്തില്‍ ഗ്രൂപ്പ് കളിച്ച് നടന്നാല്‍ അധികാരത്തില്‍ വരാന്‍ കഴിയില്ല. പണിയെടുക്കാന്‍ ചില ആളുകളും നേതാക്കളായി നടക്കാന്‍ മറ്റു ചില ആളുകളും എന്ന രീതിയിലാണ് കാര്യങ്ങള്‍ പോകുന്നത്. ഈ അവസ്ഥ മാറണമെന്നും കോണ്‍ഗ്രസ് പ്രതിനിധികള്‍ കൂട്ടിച്ചേര്‍ത്തു.
സംഘടന പ്രമേയത്തിന് ശേഷമുള്ള ചര്‍ച്ചയിലാണ് നേതൃത്വത്തിന് നേരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. ജൂലൈ രണ്ടിനാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ക്യാമ്പ് ആരംഭിച്ചത്. ഇന്ന വൈകുന്നേരത്തോടെ ക്യാമ്പ് സമീപിക്കും.
പാലക്കാട് വാളയാറിലാണ് സംസ്ഥാന ക്യാമ്പ് നടക്കുന്നത്. അഹല്യ ക്യാമ്പസില്‍ നടക്കുന്ന ക്യാമ്പില്‍ ഇന്ന് സംഘടനാ പ്രമേയം അവതരിപ്പിക്കും. കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ ക്യാമ്പില്‍ പങ്കെടുക്കും.
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !