ഇന്ധന പ്രതിസന്ധി കാരണം നട്ടം തിരിയുന്ന ശ്രീലങ്കയില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇന്ധനം നിറയ്ക്കാനെത്തുന്നത് 101 വിമാനങ്ങള്‍.
മെല്‍ബണ്‍,സിഡ്നി,പാരീസ്, ഫ്രാങ്ക്ഫുര്‍ട്ട് എന്നിവിടങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന ശ്രീലങ്കന്‍ എയര്‍ലൈന്‍സിന്റെ 65വിമാനങ്ങളും ഫ്ലൈ ദുബായിയുടെ 11,എയര്‍ അറേബ്യയുടെ 10, ഒമാന്‍ എയറിന്റെ 9, ബെഹറിനിലേക്കുള്ള ഗള്‍ഫ് എയറിന്റെ 6 വിമാനങ്ങളുമാണ് ഇതുവരെ എത്തിയത്. 5000കിലോ ലിറ്റര്‍ ഇന്ധനം ഇതുവരെ നല്‍കി. ശ്രീലങ്കന്‍ എയര്‍ലൈന്‍സിന്റെ വലിയ വിമാനങ്ങള്‍ ഇന്ധനം നിറയ്ക്കാനെത്തുമ്ബോള്‍ 1.08ലക്ഷം രൂപയും ഫ്ലൈ ദുബായ് പോലുള്ള ചെറിയ വിമാനങ്ങള്‍ക്ക് അരലക്ഷത്തോളം രൂപയും ലാന്‍ഡിംഗ് ചാര്‍ജായി വിമാനത്താവളത്തിന് ലഭിക്കും. ബി.പി.സി.എല്‍,ഐ.ഒ.സി എന്നിവയാണ് വിമാനങ്ങള്‍ക്ക് ഇന്ധനം നല്‍കുന്നത്.
Content Highlights: Sri Lankan fuel crisis; Profitable Thiruvananthapuram Airport
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !