മലയാളസിനിമ നേരിടുന്ന സാമ്ബത്തിക പ്രതിസന്ധിയില്‍ അരുതി വരുത്താന്‍ ഫ്‌ളെക്‌സി ടിക്കറ്റ് ഉള്‍പ്പെടെയുള്ള പദ്ധതികള്‍ വരുന്നു.
താരതമ്യേന പ്രേക്ഷകര്‍ കുറയുന്ന ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ പകുതിനിരക്കില്‍ ടിക്കറ്റ് നല്‍കുന്ന പദ്ധതിയാണ് ആലോചിക്കുന്നത്. വെള്ളിയാഴ്ച എറണാകുളത്ത് ഫിലിം ചേംബറിന്റെ നേതൃത്വത്തില്‍ നടന്ന സിനിമാസംഘടനകളുടെ യോഗത്തിലാണ് ആലോചന. അതേസമയം സിനിമാരംഗത്തെ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ വിവിധസംഘടനകളിലെ അംഗങ്ങളെ ചേര്‍ത്ത് അച്ചടക്കസമിതി രൂപവത്കരിക്കാനും യോഗം തീരുമാനിച്ചു. താരപ്രതിഫലത്തിലും താരങ്ങളുടെ കരാര്‍ ലംഘനത്തിലും ശക്തമായ നടപടി സ്വീകരിക്കും. പുതിയ റിലീസ് സിനിമകള്‍ ടെലഗ്രാം പോലുള്ള ആപ്പുകളില്‍ വരുന്നതിനെതിരേ കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചതായി ഫിലിം ചേംബര്‍ പ്രസിഡന്റ് ജി. സുരേഷ് കുമാര്‍ പറഞ്ഞു.
Content Highlights: Movies can now be seen at half-price tickets; Organizations with 'flexi' ticket concept
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !