ന്യൂഡല്‍ഹി: എസ്ഡിപിഐ കേന്ദ്രകമ്മറ്റി ഓഫിസിന്റെ ഡൽഹിയിലെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് നടപടി. കേസിലെ 11–ാം പ്രതിയുടെ അക്കൗണ്ടിലേക്ക് പണം എത്തിയത് കണ്ടെത്തിയിരുന്നു. ശ്രീനിവാസന്റെ കൊലപാതകത്തിന് മുൻപും ശേഷവുമാണ് പണമെത്തിയത്. അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോർട്ടിനെ തുടർന്നാണ് കാനറ ബാങ്കിന്റെ നടപടി.
കഴിഞ്ഞ ഏപ്രിൽ 16നാണ് ശ്രീനിവാസനെ മേലാമുറിയിലെ കടയ്ക്ക് ഉള്ളിലിട്ട് അക്രമികൾ വെട്ടിക്കൊലപ്പെടുത്തിയത്. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പോപ്പുലർ ഫ്രണ്ട് നേതാവ് എലപ്പുള്ളി സ്വദേശി സുബൈറിനെ കൊലപ്പെടുത്തിയതിന്റെ പ്രതികാരമാണ് കൊലയ്ക്ക് കാരണമായത്. അഗ്നിശമനസേന ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ ഇരുപത്തി ആറ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് കേസിലെ പ്രതികള്‍.
മൂന്ന് ഇരുചക്രവാഹനങ്ങളിലായി എത്തിയ ആറുപേരില്‍ മൂന്നുപേര്‍ കടയ്ക്കുള്ളിലേക്ക് ഓടിക്കയറി ശ്രീനിവാസനെ വെട്ടുകയായിരുന്നു. ഇരുപത്തി ആറ് പ്രതികളില്‍ ഇരുപത്തി അഞ്ചുപേരും അറസ്റ്റിലായി. വിദേശത്തേക്കു കടന്ന മുഖ്യപ്രതികളിൽ ഒരാളെ തിരിച്ചെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
Content Highlights: Sreenivasan murder: SDPI central committee account frozen
ഏറ്റവും പുതിയ വാർത്തകൾ:


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !