കുറ്റിപ്പുറം: മലപ്പുറം ജില്ലയിൽ കോൺഗ്രസ്സ് പ്രസ്ഥാനത്തെ വളർത്തുന്നതിൽ മുഖ്യ പങ്ക് വഹിച്ച കുറ്റിപ്പുറം കൊളക്കാട് സ്വദേശി വകയിൽ മുഹമ്മദ് കുട്ടി എന്ന വി.എം. കൊളക്കാട് (87) വയസ്സ് നിര്യാതനായി.
മലപ്പുറം ജില്ലാ കോൺഗ്രസ്സ് കമ്മറ്റി അദ്ധ്യക്ഷൻ, കെ.പി.സി.സി. നിർവ്വാഹക സമിതി അംഗം, ഖാദി വെൽഫയർ ബോർഡ് ചെയർമാൻ, ഗ്രന്ഥശാലാ സംഘം ഡയറക്ടർ, കേരള കൺസ്യൂമർ ബോർഡ് അംഗം, കുറ്റിപ്പുറം സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ, നടുവട്ടം മൺപാത്ര വ്യവസായ സംഘം ഡയറക്ടർ, ബി. ഡി..സി. അംഗം എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. നല്ലൊരു വാഗ്മിയും, നാടക നടനും മായിരുന്ന കൊളക്കാട് സാംസ്കാരികരംഗത്തും നിറ സാനിദ്ധ്യമായിരുന്നു. എലൈറ്റ് ലൈബ്രറിയുടെ രുപീകരണത്തിൽ മുഖ്യ പങ്ക് വഹിച്ച കൊളക്കാട് വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ കടന്നുവന്ന് പാർട്ടിയുടെ മണ്ഡലം പ്രസിഡന്റ്, നിയോജക മണ്ഡലം പ്രസിഡന്റ് എന്നി പദവികൾ വഹിച്ച് പടിപടിയായി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് ഉയർന്ന് വന്ന മുഹമ്മദ് കുട്ടി പിന്നീട് കൊളക്കാട് എന്ന ഗ്രാമ പേരിലാണ് അറിയപ്പെട്ടത്.
വകയിൽ ഹൈദ്രുവിന്റെയും ഫാത്തിമ്മ കുട്ടിയുടെയും മകനായി 1935ലാണ് ജനനം. ഭാര്യ ഖദീജ,
മക്കൾ : മുസ്തഫ, ഹൈദർ അശ്റഫ്, യൂനുസ്, അൻവർ, അഡ്വ.മുജീബ്, സക്കീന, നൂർജഹാൻ, പരേതയായ ജാസ്മിൻ,
മരുമക്കൾ: ബക്കർ, കാസിം, ഹുസൈൻ, റുഖിയ, കദീജ, ഖമറുന്നിൻ, അസ്മത്ത്, വഹീദ
ഏറ്റവും പുതിയ വാർത്തകൾ:


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !