
മലപ്പുറം : സിറാജ് തിരുവനന്തപുരം ബ്യൂറോ ചീഫ് കെ.എം. ബഷീറിനെ മദ്യലഹരിയിൽ കാറിടിച്ച് കൊലപ്പെടുത്തിയ ശ്രീരാം വെങ്കിട്ടരാമനെ ജുഡീഷ്യൽ മജിസ്ട്രേറ്റ് ചുമതലയുള്ള ജില്ലാ കലക്ടർ പദവി നൽകി ആദരിച്ചത് നിയമ വാഴ്ചയോടു ജനങ്ങളോടുമുള്ള വെല്ലുവിളിയാണെന്നും കളങ്കിതനായ ഇദ്ദേഹത്തെ പ്രസ്തുത തസ്തികയിൽ നിന്ന് മാറ്റി ജനങ്ങളോടും ബഷീറിന്റെ കുടുംബത്തോടുമുള്ള കടപ്പാട് നിർവ്വഹിക്കണമെന്നും എസ്.വൈ.എസ് മലപ്പുറം ഈസ്റ്റ്, വെസ്റ്റ് ജില്ലാ കമ്മിറ്റികൾ ആവശ്യപ്പെട്ടു.
ശനിയാഴ്ച്ച കാലത്ത് 10 മണിക്ക് സുന്നി പ്രാസ്ഥാനിക കുടുംബത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന കലക്ടറേറ്റ് മാർച്ച് വൻ വിജയമാക്കാൻ എല്ലാവരും തയ്യാറാകണമെന്ന് എസ്.വൈ.എസ് ജില്ലാ നേതാക്കളായ സി.കെ.ഹസൈനാർ സഖാഫി കുട്ടശ്ശേരി, എൻ.വി. അബ്ദു റസാഖ് സഖാഫി, വി.പി.എം.ഇസ്ഹാഖ്, എ.എ.റഹീം എന്നിവർ ആഭ്യാർത്ഥിച്ചു.
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !