തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസം കൂടി അതിതീവ്ര മഴ തുടരുമെന്ന് മുന്നറിയിപ്പ്. ഇന്നും നാളെയും പത്ത് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം, കാസര്‍കോട് ഒഴികെയുള്ള ജില്ലകളിലാണ് റെഡ് അലര്‍ട്ട്. അതേസമയം മഴക്കെടുതിയില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം പന്ത്രണ്ടായി. സംസ്ഥാനത്തെ ഏഴ് ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പൊന്മുടി ,കല്ലാര്‍കുട്ടി,ലോവര്‍ പെരിയാര്‍, ഇരട്ടയാര്‍, കുണ്ടള, പെരിങ്ങല്‍ക്കുത്ത്, മൂഴിയാര്‍ ഡാമുകളിലാണ് റെഡ് അലര്‍ട്ട്.
കണ്ണൂരില്‍ ഉരുള്‍പൊട്ടലില്‍ കാണാതായ രണ്ടര വയസുകാരി ഉള്‍പ്പെടെ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി. ഒരാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. കോട്ടയത്തും രണ്ട് പേര്‍ മരിച്ചു. കോതമംഗലത്ത് വനത്തില്‍ കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി. എറണാകുളം മുളന്തുരുത്തിയില്‍ ഒഴുക്കില്‍പെട്ട യുവാവ് മരിച്ചു. ഇന്നു രാവിലെ വൈക്കം കായലില്‍ നിന്നാണ് മൃതദേഹം കണ്ടു കിട്ടിയത്. ഇതോടെ എറണാകുളം ജില്ലയില്‍ മരിച്ചവരുടെ എണ്ണം രണ്ടായി.
അതേസമയം ചാവക്കാട് കാണാതായ മത്സ്യതൊഴിലാളികള്‍ക്കായുള്ളതിരച്ചില്‍ തുടരുകയാണ്. നേവിയുടെ ഹെലികോപ്ടറും തെരച്ചിലിനെത്തി. ചാലക്കുടിപ്പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവരെ മാറ്റിപാര്‍പ്പിച്ചു.കനത്തമഴയില്‍ തിരുവനന്തപുരം ആര്യങ്കോട് കാലായില്‍ ഒരു വീട് തകര്‍ന്നു. പത്തനംതിട്ടയില്‍ നദികളിലെ ജലനിരപ്പ് അപകട നിലയില്‍ പമ്ബ, അച്ചന്‍കോവില്‍ മണിമല, തിരുവല്ല, അപ്പര്‍ കുട്ടനാട് മേഖലകള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്. തിരുവല്ല താലൂക്കിലാണ് ക്യാമ്ബ് ഏറ്റവും കൂടുതല്‍ തുറന്നത്. 226 ആളുകളെ ക്യാമ്ബിലേക്ക് മാറ്റി. കിഴക്കന്‍ മലയോര മേഖലയിലും വന പ്രദേശങ്ങളിലും മഴ തുടരുകയാണ്.
Content Highlights: Misery The death toll in the state has reached 12
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !