കലക്ടറേറ്റിലെ പരാതിപ്പെട്ടി തുറന്നു; ആകെ 16 പരാതികള്‍

കലക്ടറേറ്റിലെ പരാതിപ്പെട്ടി തുറന്നു; ആകെ 16 പരാതികള്‍ | Collectorate complaint box opened; A total of 16 complaints
മലപ്പുറം: അഴിമതി നിവാരണത്തിന്റെ ഭാഗമായി കലക്ടറേറ്റില്‍ സ്ഥാപിച്ച പരാതിപ്പെട്ടി തുറന്നപ്പോള്‍ ലഭിച്ചത് 16 പരാതികള്‍. അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എന്‍.എം മെഹറലി, ജില്ലാ അഴിമതി നിവാരണ സമിതി അംഗം പി നാരായണന്‍കുട്ടി മോനോന്‍, ഹുസൂര്‍ ശിരസ്തദാര്‍ കെ അലി  തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് പരാതിപ്പെട്ടി തുറന്നത്. അഴിമതി സംബന്ധിച്ച് ലഭിച്ച പരാതികള്‍ അതത് വകുപ്പ് മേധാവികള്‍ക്ക് കൈമാറി.

നിലമ്പൂര്‍, മോങ്ങം, മൊറയൂര്‍ പരിസരത്ത് നെല്‍പ്പാടങ്ങള്‍ നികത്തി തെങ്ങുകള്‍ നടുന്നത് സംബന്ധിച്ച് ലഭിച്ച പരാതി അതത് ആര്‍.ഡി.ഒമാര്‍ക്ക് കൈമാറി.  കൊണ്ടോട്ടിയില്‍ തോട്ടില്‍ നിന്നും മീന്‍ പിടിക്കുന്നതിനായി വെള്ളത്തില്‍ വിഷം കലര്‍ത്തുന്നത് സംബന്ധിച്ച് ലഭിച്ച പരാതി തുടര്‍ നടപടികള്‍ക്കായി മുനിസിപ്പല്‍ സെക്രട്ടറിക്ക് കൈമാറി. 

പള്ളിക്കലില്‍ സെപ്റ്റിക് ടാങ്കില്‍ നിന്നുള്ള മാലിന്യം അയല്‍വാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത് സംബന്ധിച്ച് ലഭിച്ച പരാതിയില്‍ പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടും. അര്‍ഹതയുണ്ടായിട്ടും വീട് നിര്‍മിക്കുന്നതിനുള്ള ഫണ്ട് അനുവദിക്കുന്നില്ലെന്ന് കാണിച്ച് കാരക്കുന്ന് സ്വദേശി നല്‍കിയ പരാതി തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് കൈമാറി.

കല്‍പകഞ്ചേരിയില്‍ ഒരു കൂട്ടം ആളുകള്‍ തങ്ങളുടെ ഭൂമി കയ്യേറി റോഡ് വെട്ടുകയും കോണ്‍ക്രീറ്റ് ചെയ്യുകയും ചെയ്‌തെന്നും തടയാന്‍ ശ്രമിച്ചപ്പോള്‍ അക്രമിക്കുകയും ചെയ്‌തെന്ന് കാണിച്ച് പൊലീസില്‍ പരാതിപ്പെട്ടെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ലെന്ന പരാതി ജില്ലാ പൊലീസ് മേധാവിക്ക് കൈമാറി.  
Content Highlights: Collectorate complaint box opened; A total of 16 complaints
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.

Previous Post Next Post

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മീഡിയവിഷൻ ലൈവിന്റേതല്ല.