ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തില്‍ വികസിത ഇന്ത്യയ്ക്കായി അഞ്ച് പ്രതിജ്ഞകള്‍ മുന്നോട്ടുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.
അടുത്ത 25 വര്‍ഷം നിര്‍ണ്ണായകമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഒന്ന് വികസിത ഭാരതം, രണ്ട് അടിമത്ത മനോഭാവം അവസാനിപ്പിക്കല്‍, മൂന്ന് പൈതൃകത്തില്‍ അഭിമാനിക്കുക, നാല് ഏകത, അഞ്ച് പൗരധര്‍മ്മം പാലിക്കല്‍ എന്നിവയാണ് അഞ്ച് പ്രതിജ്ഞകള്‍. അടുത്ത 25 വര്‍ഷം രാജ്യത്തിന്റെ വികസനത്തിനായി സമര്‍പ്പിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് നടത്തിയ പ്രസംഗത്തിലാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന. ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവാണെന്നും പ്രധാനമന്ത്രി പറഞ്ഞു. അതാണ് നമ്മുടെ കരുത്ത്, 75-ാം വയസിലേക്കുള്ള ഇന്ത്യയുടെ യാത്ര അത്ര എളുപ്പമായിരുന്നില്ല. രാജ്യത്തെ ജനങ്ങള്‍ ഇപ്പോള്‍ സ്വപ്‌ന സാക്ഷാത്കാരത്തിന് ആഗ്രഹിക്കുന്നുവെന്നും ഈ ചരിത്ര ദിനത്തില്‍ പുതിയ അദ്ധ്യായത്തിന് തുടക്കമായെന്നും പ്രധാനമന്ത്രി. ഐക്യം കൈവരിക്കാന്‍ ലിംഗസമത്വവും സാമൂഹിക സമത്വവും പ്രോത്സാഹിപ്പിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. പലരും ഇന്ത്യയെ സംശയിച്ചു, എന്നാല്‍ ഈ ഭൂമി സവിശേഷമാണെന്ന് അവര്‍ക്കറിയില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
Content Highlights: Prime Minister with five pledges for the next 25 years
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !