ബെയ്ജിംഗ്: ചൈനയില്‍ പുതിയ വൈറസ് രോഗം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ലാംഗിയ (ലെയ് വി) എന്ന വൈറസ് 35ഓളം പേര്‍ക്ക് സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
മൃഗങ്ങളില്‍ നിന്നു പടരുന്ന ഹെനിപാ വൈറസ് രോഗബാധയുടെ പുതിയ വകഭേദമാണ് ഇത്.
ഷാന്‍ഡോംഗ്, ഹെനാന്‍ പ്രവിശ്യകളിലെ ആശുപത്രികളിലാണ് ഈ വൈറസ് ബാധിച്ചവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. പനി, ചുമ, ക്ഷീണം, തലചുറ്റല്‍ എന്നീ ലക്ഷണങ്ങളാണ് പ്രകടിപ്പിക്കുന്നത്. ഈ രോഗബാധയ്ക്ക് പ്രത്യേക ചികിത്സാരീതി ലഭ്യമല്ലാത്തതിനാല്‍ ഇവര്‍ തീവ്രപരിചരണ വിഭാഗത്തില്‍ നീരിക്ഷണത്തിലാണ്.
സമ്ബര്‍ക്കം വഴിയല്ല 35 പേര്‍ വൈറസ് ബാധിതരായിരിക്കുന്നത്. ഇതിനാല്‍ മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പടര്‍ന്നു എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. കരള്‍, വൃക്ക എന്നിവയുടെ പ്രവര്‍ത്തനത്തെ ബാധിക്കാന്‍ ശേഷിയുള്ളതാണ് ലാംഗിയ.
Content Highlights: Langia in China; New virus disease detected, 35 people under treatment
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !