കൊച്ചി: നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തില്‍ വന്‍ ലഹരി മരുന്നു വേട്ട. യാത്രക്കാരനില്‍ നിന്നും 30 കിലോ ലഹരി മരുന്ന് പിടിച്ചെടുത്തു. സിംബാബ്‌വെയില്‍നിന്നു ദോഹ വഴി കൊച്ചിയിലെത്തിയ പാലക്കാട് സ്വദേശി മുരളീധരന്‍ നായരിൽ നിന്നാണ് ലഹരി മരുന്ന് പിടിച്ചെടുത്തത്. കസ്റ്റംസ് നര്‍കോട്ടിക് വിഭാഗങ്ങളുടെ പ്രാഥമിക വിലയിരുത്തലില്‍ പിടിച്ചത് മെഥാ ക്വിനോള്‍ ആണെന്നാണ് നിഗമനം.
രാജ്യാന്തര വിപണിയില്‍ അറുപതു കോടിയോളം വിലവരും. പിടിച്ചെടുക്കപ്പെട്ട ലഹരി വസ്തു തുടര്‍ പരിശോധനക്കായി സര്‍ക്കാര്‍ ലബോറട്ടറിയിലേക്ക് അയച്ചു. കൊച്ചിയില്‍നിന്നും ഡല്‍ഹിയിലേക്കുള്ള യാത്രക്കായി എയര്‍ ഏഷ്യ വിമാനത്തില്‍ കയറുന്നതിനിടെയാണ് ബാഗേജ് പരിശോധന നടത്തിയത്.
വിമാനത്താവളത്തിലെ അത്യാധുനിക ‘ത്രിഡി എംആര്‍ഐ’ സ്‌കാനിങ് യന്ത്രം ഉപയോഗിച്ച് വിമാനത്താവളത്തിലെ തന്നെ സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിലാണ് ബാഗിന്റെ രഹസ്യ അറിയില്‍ ഒളിപ്പിച്ചിരുന്ന ലഹരി വസ്തു കണ്ടെത്തിയത്. പ്രതിയെ നര്‍കോട്ടിക് വിഭാഗത്തിന് കൈമാറിയി.
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: Drugs worth 60 crore seized in Nedumbassery; A native of Palakkad was arrested
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !