വിപണിയില്‍ ചരിത്രം സൃഷ്ടിച്ച്‌ അടയ്ക്കാവില കുതിക്കുന്നു

0
വിപണിയില്‍ ചരിത്രം സൃഷ്ടിച്ച്‌ അടയ്ക്കാവില കുതിക്കുന്നു | The closing price is soaring, making history in the market

വിലയില്ലാത്തതിനാല്‍ പറമ്ബില്‍ വീഴുന്ന അടയ്ക്കകള്‍ ഗോലി കളിക്കാന്‍ ഉപയോഗിച്ചിരുന്ന കാലമൊക്കെ പോയി.

ഇപ്പോള്‍ അടയ്ക്കയുടെ സമയമാണ്. മുമ്ബ് കിലോയ്ക്ക് നൂറില്‍ താഴെ വിലയുണ്ടായിരുന്ന അടയ്ക്കയ്ക്ക് ഇപ്പോള്‍ ഇരുന്നൂറിനു മുകളിലാണ്. ചില്ലറ വില്‍പ്പനയിലും അടയ്ക്ക ചരിത്രം സൃഷ്ടിക്കുന്നുണ്ട്. ഒരെണ്ണത്തിന് ശരാശരി 10 രൂപ ഇപ്പോള്‍ ലഭിക്കുന്നുണ്ട്. മുന്‍പെങ്ങുമില്ലാത്ത ഈ വിലവര്‍ദ്ധനവ് കവുങ്ങ് കര്‍ഷകര്‍ക്ക് ഏറെ ആശ്വാസവും പ്രതീക്ഷയും നല്‍കുന്നുണ്ട്.

മുമ്ബ് അടയ്ക്ക ഒരു കിലോയ്ക്ക് 100 രൂപയില്‍ താഴെ വില മാത്രമേയുണ്ടായിരുന്നുള്ളു. എന്നാല്‍ ഇപ്പോള്‍ 200 രൂപയ്ക്ക് മുകളിലാണ് ഒരു കിലോയ്ക്ക് ലഭിക്കുന്നത്. 20 മുതല്‍ 25 എണ്ണം വരെയാണ് ഒരു കിലോയിലുണ്ടാകുക. മൊത്ത വില്‍പ്പനയിലും ചില്ലറ വില്‍പ്പനയിലും ഒരേപോലെ വിലവര്‍ദ്ധനവാണ് അടയ്ക്കയുടെ കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്. മുന്‍പ് ചില്ലറവില്‍പ്പനയില്‍ രണ്ട്- മൂന്ന് രൂപയാണ് ലഭിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ അത് പത്തു രൂപയായി വര്‍ദ്ധിച്ചിരിക്കുന്നു. പത്ത് രൂപയ്ക്ക് മുകളിലെ ഇന്നത്തെ നിരക്ക് മുന്‍പെങ്ങുമുണ്ടായിട്ടില്ലെന്ന് വ്യാപാരികളും വെളിപ്പെടുത്തുന്നു. ഇപ്പോഴത്തെ വിലവര്‍ദ്ധനവിന് കാരണം കാലാവസ്ഥാ വ്യതിയാനമാണെന്നാണ് വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നത്.

സംസ്ഥാനത്ത് വെറ്റിലമുറുക്ക് കുറഞ്ഞിട്ടും അടയ്ക്കാ വലയില്‍ വര്‍ദ്ധനവുണ്ടാകുന്നതിനു കാരണവും വ്യാപാരികള്‍ വ്യക്തമാക്കുന്നുണ്ട്. ഒരു ഉഷ്ണമേഖലാ വിളയാണ് അടയ്ക്ക. കേരളത്തിലെ അടയ്ക്കാ സീസണ്‍ കഴിയുമ്ബോള്‍ തമിഴ്നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നുമാണ് അടയ്ക്ക എത്തിക്കൊണ്ടിരുന്നത്. എന്നാല്‍ മറ്റു സംസ്ഥാനങ്ങളിലെ അടയ്ക്ക കൃഷിയെ കാലാവസ്ഥ വ്യതിയാനം സ്വാധീനിച്ചുവെന്നാണ് കാലാവസ്ഥ വിദഗ്ധരും പറയുന്നത്. നിലവില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുമെത്തി ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കുന്ന ഭൂരിഭാഗം അടയ്ക്കയും ഗുണനിലവാരമില്ലാത്തവയാണെന്നും വ്യാപാരികള്‍ പറയുന്നു.
Content Highlights: The closing price is soaring, making history in the market
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !