ഡി.എല്‍.എഡ് വിദ്യാര്‍ഥികള്‍ ആശങ്കയില്‍

0

ഡി.എല്‍.എഡ് വിദ്യാര്‍ഥികള്‍ ആശങ്കയില്‍ | DL Ed students are worried

മലപ്പുറം:
ഡി.എല്‍.എഡ് വിദ്യാര്‍ഥികളുടെ പഠനകാലയളവ് സംബന്ധിച്ച ഉത്തരവില്‍ മതിയായ സമയക്രമം അനുവദിക്കാത്തതോടെ ആശങ്കയിലായി അധ്യാപകരും വിദ്യാര്‍ഥികളും. പാഠഭാഗങ്ങള്‍ കൃത്യമായി പഠിക്കാനും അധ്യാപന പരിശീലനത്തിന് തയാറെടുക്കാനും മതിയായ സമയം അനുവദിക്കാതെയുള്ള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സമയക്രമം വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും തലവേദനയാകും. 

ഉത്തരവ് പ്രകാരം രണ്ട്, നാല് സെമസ്റ്റര്‍ വിദ്യാര്‍ഥികള്‍ക്ക് ജൂണ്‍ 1 ന് ക്ലാസുകള്‍ ആരംഭിച്ച് ഒക്‌ടോബര്‍ 15ന് പൊതുപരീക്ഷ നടത്തി അവസാനിപ്പിക്കേണ്ടതുണ്ട്. എന്നാല്‍ രണ്ടാം സെമസ്റ്റര്‍ വിദ്യാര്‍ഥികള്‍ക്ക് ജൂണ്‍ ഒന്നിന് ആരംഭിക്കേണ്ട ക്ലാസുകള്‍ തുടങ്ങുന്നത് തന്നെ ജൂണ്‍ 10 നായിരുന്നു. ഒന്നാം സെമസ്റ്റര്‍ പരീക്ഷ വൈകിയതായിരുന്നു കാരണം. ഒന്നാം സെമസ്റ്റര്‍ പരീക്ഷ ജൂണ്‍ 8, 9 തിയ്യതികളിലായിരുന്നു നടന്നത്. ഇതില്‍ തന്നെ സൈക്കോളജി പരീക്ഷയുടെ ചോദ്യപേപ്പര്‍ മുന്‍ വര്‍ഷത്തേത് ആവര്‍ത്തിച്ചതിനാല്‍ ഒരിക്കല്‍ കൂടി പരീക്ഷ നടത്തി. 28നായിരുന്നു രണ്ടാമത് പരീക്ഷ നടന്നത്. ഇതോടെ ക്ലാസിനിടെ ഇടവേളകള്‍ വന്നു. 

വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പ്രകാരം ജൂണ്‍ ഒന്നിന് ആരംഭിച്ച് ഓഗസ്റ്റ് 10 വരെ യൂണിറ്റ് പഠനവും യൂണിറ്റ് ടെസ്റ്റുകളും നടക്കണമെന്നാണ്. ഓഗസ്റ്റ് 11 മുതല്‍ സ്‌കൂള്‍ അനുഭവ പരിപാടികളുടെ മുന്നൊരുക്കങ്ങള്‍ ആരംഭിക്കും. 22 മുതല്‍ 27 വരെ സ്‌കൂളുകളില്‍ ഇന്റേണ്‍ഷിപ്പ് നടത്തണം. 29 മുതല്‍ സെപ്റ്റംബര്‍ വരെ വീണ്ടും യൂണിറ്റ് വിനിമയം, യൂണിറ്റ് ടെസ്റ്റുകള്‍ നടക്കും. സെപ്റ്റംബര്‍ 22 മുതല്‍ 27 വരെ സെമസ്റ്ററാന്ത്യ പരീക്ഷകള്‍ നടക്കും. 28 മുതല്‍ ഒക്ടോബര്‍ ഏഴ് വരെ ജില്ലാ പ്രായോഗിക പരീക്ഷാബോര്‍ഡ് സന്ദര്‍ശനവും മോഡല്‍ പരീക്ഷകളും നടക്കും. ഒക്ടോബര്‍ 10 മുതല്‍ 15 വരെ പൊതുപരീക്ഷകളും നടത്തുമെന്നാണ് ഉത്തരവില്‍ പറയുന്നത്. 

രണ്ടാം സെമസ്റ്റര്‍ ക്ലാസുകള്‍ ആരംഭിക്കുന്നത് തന്നെ നിശ്ചയിച്ച സമയം കഴിഞ്ഞ് പത്ത് ദിവസങ്ങള്‍ക്ക് ശേഷമാണ്. ക്ലാസ് തുടങ്ങിയതിന് ശേഷം ഒന്നാം സെമസ്റ്ററില്‍ റദ്ദാക്കിയ പരീക്ഷ വീണ്ടും നടത്തേണ്ടി വന്നു. ഇത് വിദ്യാര്‍ഥികളെ വലച്ചു. ഇതിന് പുറമെ അനുവദിച്ച സമയത്തില്‍ തന്നെ ഓണം അവധിയുള്‍പ്പെടെയുള്ള പൊതു അവധികളും മഴയെ തുടര്‍ന്നുള്ള അവധികളും ക്ലാസുകള്‍ നഷ്ടമാകാന്‍ ഇടയാക്കുന്നുണ്ട്.

ഇതോടെ ക്ലാസുകള്‍ നഷ്ടമാകുന്നതും കുറഞ്ഞസമയത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടതും വിദ്യാര്‍ഥികള്‍ക്ക് മാനസിക പ്രയാസമുണ്ടാക്കും. ക്ലാസുകള്‍ കൃത്യസമയത്ത് ആരംഭിക്കുകയും പരീക്ഷകള്‍ കാര്യക്ഷമമായി നടത്തുകയും ചെയ്താല്‍ ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനാകുമെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. വിദ്യാര്‍ഥികളുടെ അഡ്മിഷന്‍ നടപടികള്‍ വൈകുന്നതാണ് ക്ലാസുകള്‍ ആരംഭിക്കുന്നതിനുള്ള പ്രധാന വെല്ലുവിളി. ശാസ്ത്രസാങ്കേതിക വിദ്യ പുരോഗമിച്ചിട്ടും ഡി.എല്‍.എഡ് വിദ്യാര്‍ഥികളുടെ പ്രവേശന നടപടികള്‍ ഇപ്പോഴും ഓഫ്‌ലൈനാണ്. ഏകജാലക സംവിധാനം ഏര്‍പ്പെടുത്തിയാല്‍ പ്രവേശനം വേഗത്തിലാക്കാനാകും. ഇക്കാര്യത്തില്‍ വകുപ്പ് മന്ത്രി പി. ഉബൈദുല്ല എം.എല്‍.എക്ക് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ നടപടിയൊന്നുമായിട്ടില്ല. ഇത്തവണയും പ്രവേശനങ്ങള്‍ ഓഫ്‌ലൈനായാണ് നടക്കുന്നത്.

" അധികൃതരുടെ ഭാഗത്ത് നിന്ന് വന്ന വീഴ്ചയിൽ ഡി എൽ എഡ് വിദ്യാർഥികളാണ് പ്രശ്നത്തിന് പരിഹാരം കാണണം. വിഷയത്തിൽ വിദ്യാർഥികളുടെ ആശങ്ക വിദ്യാഭ്യാസ മന്ത്രിയെ രേഖാമൂലം അറിയിച്ചിട്ടുണ്. 
 എം.ടി മുർഷിദ് കോഡൂർ (ഡി എൽ എഡ് വിദ്യാർഥി)

ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !