മലപ്പുറം ഗവ.കോളജിന്റെ സുവര്‍ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള എക്സിബിഷന് തുടക്കമായി. കോളജില്‍ വിവിധ പഠനവകുപ്പുകളിലെ വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ കരകൗശല വസ്തുക്കള്‍, പുരാവസ്തു പ്രദര്‍ശനം, ശാസ്ത്ര സാങ്കേതിക മാതൃകകള്‍ തുടങ്ങിയവ എക്‌സിബിഷന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു.
വിദ്യാര്‍ഥികള്‍ വീടുകളിലുണ്ടായിക്കിയ ഭക്ഷ്യ വിഭവങ്ങളായിരുന്നു മേളയുടെ മുഖ്യാകര്‍ഷണം. കണ്ണൂരപ്പം, ഏലാഞ്ചി, മൈസൂര്‍ പാക്ക്, കലത്തപ്പം, വടപാവ്, കൊട്ടിക, പക്കവട, തണ്ണീരമൃത്, വെജിറ്റബില്‍ പൂവട, പായസം, ഉണ്ണിയപ്പം, ബദാം ഉണ്ട, സമൂസ, കട്ലറ്റ്, പൊരിച്ച പത്തിരി, മാല്‍പൊരി, പഴം പൊരി, നെയ്യപ്പം ഉള്ളി വട, ഉന്നക്കായ, കൂവ വരട്ടിയത്, ചോക്കേറ്റ് കേക്ക്, വിവിധ തരം അച്ചാറുകള്‍, ഉപ്പിലിട്ടത്, ജ്യൂസുകള്‍ അടക്കം അഞ്ച് മുതല്‍ 20 രൂപ വരെ നിരക്കിലാണ് സ്റ്റാളില്‍ ഒരുക്കിയിരിക്കുന്നത്. മലയാളം, ഇംഗ്ലീഷ്, ചരിത്രം, ഇസ്ലാമിക് ഹിസ്റ്ററി, ഫിസിക്സ്, കെമിസ്ട്രി, ഇക്ണോമിക്സ്, ബി,കോം അടക്കമുള്ള വകുപ്പുകളുടെ നേതൃത്വത്തില്‍ പ്രത്യേകം സ്റ്റാളുകള്‍ തിരിച്ചാണ് വില്‍പ്പന.
Content Highlights: Exhibition started at Malappuram Govt. College
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !