മാറാക്കര: (മീഡിയവിഷൻലൈവ്.ഇൻ) കഴിഞ്ഞ പത്താം തരം പരീക്ഷയിൽ ഉപരി പഠനത്തിന് അർഹതയില്ലാതെ പോയ കുട്ടികൾക്കായി ജയിക്കാനായി തോറ്റവർക്കൊപ്പം പദ്ധതി വഴി എസ് എസ് എൽ സി സേ പരീക്ഷ എഴുതിയ മുഴുവൻ കുട്ടികളും ഉയർന്ന മാർക്കോട് കൂടി വിജയിച്ചു.
ആകെ പരീക്ഷ എഴുതിയ പത്ത് കുട്ടികളിൽ പത്ത് പേരും ഉപരിപഠനത്തിന് അർഹത നേടി. (മീഡിയവിഷൻലൈവ്.ഇൻ) കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷ ഫലം വന്ന ഉടനെ തന്നെ മാറാക്കര പഞ്ചായത്ത് തയ്യാറാക്കിയ പദ്ധതിയിൽ കുട്ടികൾക്ക് ചൈൽഡ് ലൈനിന്റെ സഹായത്തോടെ കൗൺസിലിംഗ് ക്‌ളാസ്സുകൾ, ഒരു ദിവസത്തെ വിനോദ യാത്ര, സേ പരീക്ഷക്കുള്ള തീവ്ര പരിശീലന ക്‌ളാസ്സുകൾ എന്നിവ നൽകിയിരുന്നു. ഈ പരിപാടി ഏറെ ശ്രദ്ധ നേടുകയും തോറ്റ വിദ്യാർത്ഥികൾക്ക് വിനോദയാത്ര നടത്തുന്നതിനെതിരെയും, അനുകൂലിച്ചും നിരവധി പേർ രംഗത്തെത്തിയിരുന്നു.
വിജയിച്ച കുട്ടികൾക്ക് വേണ്ടി പ്രത്യേക അനുമോദന പരിപാടി സംഘടിപ്പിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടിപി സജ്‌ന വൈസ് പ്രസിഡന്റ് ഉമറലി കരേക്കാട് എന്നിവർ അറിയിച്ചു.
Content Highlights: Finally, those losers in Marakkara also won: Marakkara Panchayat scored 100 out of 10
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !