ഹര്‍ ഘര്‍ തിരംഗ പരിപാടിയുടെ ഭാഗമായി മലപ്പുറം സിവില്‍ സ്റ്റേഷനിലെ വിവിധ ഓഫീസുകളില്‍ ഉയര്‍ത്തുന്നതിനായി കുടുംബശ്രീ നിര്‍മിച്ച 100 പതാകകള്‍ കൈമാറി. കലക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ വെച്ച് വസ്ത്ര ബ്യുട്ടിക് നിര്‍മാണ യൂണിറ്റ് പ്രതിനിധി റംലയില്‍ നിന്നും അഡിഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എന്‍.എം മെഹറലി പതാകകള്‍ ഏറ്റു വാങ്ങി. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ഓഫീസുകളിലും ദേശീയ പതാക ഉയര്‍ത്തുന്ന ഹര്‍ ഘര്‍ തിരംഗ പരിപാടി ജില്ലയിലും വിപുലമായി നടപ്പിലാക്കുന്നതിനായാണ് പതാകകള്‍ നിര്‍മിച്ചു നല്‍കിയത്. കുടുംബശ്രീയ്ക്കാണ് ദേശീയപതാക നിര്‍മാണത്തിന്റെയും വിതരണത്തിന്റെയും ചുമതല. 94 കുടുംബശ്രീ യൂണിറ്റുകള്‍ ചേര്‍ന്നാണ് പതാകകള്‍ നിര്‍മിച്ചത്.
ജില്ലയില്‍ 1,93,362 പതാകകള്‍ നിര്‍മിക്കാനാണ് കുടുംബശ്രീക്ക് ഓര്‍ഡര്‍ ലഭിച്ചിരുന്നത്. ഇതില്‍ 1,14,664 പതാകകള്‍ ഇതിനകം നിര്‍മാണം പൂര്‍ത്തിയാക്കി. 18415 പതാകകള്‍ വിതരണം ചെയ്തു. രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ ശേഷിക്കുന്നവയും വിതരണം ചെയ്യും.
കുടുംബശ്രീ മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ജിജു, ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍ സിന്ധു, വിവിധ ഡെപ്യൂട്ടി കളക്ടര്‍മാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Content Highlights: Har Ghar Tiranga: Flags exchanged
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !