Explainer | വോട്ടർ ഐഡി ആധാറുമായി ബന്ധിപ്പിക്കുന്നതെങ്ങനെ? Voter ID- Aadhaar Linking

0
Voter ID- Aadhaar Linking: വോട്ടർ ഐഡി ആധാറുമായി ബന്ധിപ്പിക്കുന്നതെങ്ങനെ? | How to link Voter ID with Aadhaar?


ആധാർ കാർഡ് (Aadhaar Card), വോട്ടർ ഐഡിയുമായി (Voter ID) ബന്ധിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചിരിക്കുകയാണ് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷൻ (The Election Commission of India (ECI)). വോട്ടർമാരുടെ ഐഡന്റിറ്റി സ്ഥിരീകരിക്കുന്നതിനാണ് ഇവ തമ്മിൽ ബന്ധിപ്പിക്കുന്നതെന്ന് തിരഞ്ഞെടുപ്പു കമ്മീഷൻ അറിയിച്ചു. ഇത് വോട്ടർപട്ടികയിലെ ഡ്യൂപ്ലിക്കേറ്റ് എൻട്രികൾ ഇല്ലാതാക്കാൻ കമ്മീഷനെയും സിസ്റ്റത്തിലെ അപാകത പരിഹരിക്കാൻ സർക്കാരിനെയും സഹായിക്കുമെന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ voterportal.eci.gov.in എന്ന പോർട്ടൽ വഴിയോ മൊബൈൽ ആപ് വഴിയോ ഓൺലൈനായി വിവരങ്ങൾ പൂരിപ്പിച്ച് ആധാർ കാർഡിലെ ഫോട്ടോ ഉൾപ്പെടുന്ന ഭാഗം അപ്‌ലോഡ് ചെയ്യുന്ന തരത്തിലാകും ക്രമീകരണം. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് ഇതിനുള്ള പരിശീലനം ജില്ലകളിൽ ആരംഭിച്ചു. കഴിഞ്ഞ ഡിസംബറിലാണ് ആധാറും വോട്ടർ തിരിച്ചറിയൽ കാർഡും ബന്ധിപ്പിക്കാൻ തിരഞ്ഞെടുപ്പ് നിയമത്തിൽ കേന്ദ്രസർക്കാർ ഭേദഗതി കൊണ്ടുവന്നത്.

വോട്ടർ ഐഡി കാർഡുകൾ ആധാർ കാർഡുമായി ബന്ധിപ്പിക്കുന്നതിന് ജനങ്ങളെ സഹായിക്കുന്നതിന് വിവിധ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പു കമ്മീഷൻ ക്യാമ്പുകൾ ആരംഭിച്ചിട്ടുണ്ട്. ഇവ തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങൾ അറിയാൻ ആളുകൾക്ക് ഈ ക്യാമ്പുകൾ സന്ദർശിക്കാം.

ഓൺലൈൻ വഴി വോട്ടർ ഐഡി കാർഡുമായി ആധാർ എങ്ങനെ ലിങ്ക് ചെയ്യാം?

ലളിതമായ ചില സ്റ്റെപ്പുകളിലൂടെ ഓൺലൈനായി വോട്ടർ ഐഡിയും ആധാറും തമ്മിൽ ബന്ധിപ്പിക്കാം. താഴെ പറയുന്നവയാണ് അവ.
  1. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റ് voterportal.eci.gov.in സന്ദർശിക്കുക.
  2. മൊബൈൽ നമ്പർ, ഇ- മെയിൽ ഐഡി, വോട്ടർ ഐഡി നമ്പർ എന്നിവ ഉപയോഗിച്ച് പോർട്ടലിലേക്ക് ലോഗിൻ ചെയ്യുക.
  3. സംസ്ഥാനം, ജില്ല, മറ്റ് വ്യക്തിഗത വിശദാംശങ്ങൾ എന്നിവ നൽകുക. പേര്, ജനനത്തീയതി, പിതാവിന്റെ പേര് തുടങ്ങിയ വിവരങ്ങളും നൽകണം.
  4. വിശദാംശങ്ങൾ സർക്കാരിന്റെ ഡേറ്റാബേസുമായി പൊരുത്തപ്പെടുന്ന പക്ഷം സ്‌ക്രീനിൽ പ്രദർശിപ്പിക്കും. (വിവരങ്ങളിൽ മാറ്റമുള്ള പക്ഷം മുകളിൽ പറഞ്ഞ ഓഫ്‌ലൈൻ നടപടിക്രമങ്ങൾ പിന്തുടരേണ്ടി വരും.)
  5. തുറന്നവരുന്ന സ്‌ക്രീനിന്റെ ഇടതുവശത്തുള്ള 'ഫീഡ് ആധാർ നമ്പർ' എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
  6. തുടർന്ന് ഒരു പോപ്പ് അപ്പ് പേജ് ദൃശ്യമാകും.
  7. ഇതിൽ ആധാർ കാർഡിലെ പേര്, ആധാർ നമ്പർ, വോട്ടർ ഐഡി നമ്പർ, രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ കൂടാതെ രജിസ്റ്റർ ചെയ്ത ഇ- മെയിൽ വിലാസം എന്നിവ പൂരിപ്പിക്കുക.
  8. വിവരങ്ങൾ പരിശോധിച്ച ശേഷം സമർപ്പിക്കുക.
  9. ആപ്ലിക്കേഷൻ വിജയകരമായി രജിസ്റ്റർ ചെയ്തതായി ഒരു സന്ദേശം ദൃശ്യമാകും.
ആധാറും വോട്ടർ ഐഡിയും ലിങ്ക് ചെയ്തതിന്റെ അറിയിപ്പ് എസ്.എം.എസ് ആയും ഇ- മെയിലിലും ലഭിക്കും.


ഫോൺ വഴി വോട്ടർ ഐഡി കാർഡുമായി ആധാർ എങ്ങനെ ലിങ്ക് ചെയ്യാം?

• നിങ്ങളുടെ വോട്ടർ ഐഡിയുമായി ആധാർ ലിങ്ക് ചെയ്യാൻ ഇതിനായുള്ള കോൾ സെന്ററുകളിലേക്കും വിളിക്കാം.

• ഡയൽ 1950 കോൾ സേവനം പ്രവൃത്തിദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ ലഭ്യമാണ്.

• ലിങ്ക് ചെയ്യാൻ നിങ്ങളുടെ വോട്ടർ ഐഡി കാർഡ് നമ്പറും ആധാർ നമ്പറും നൽകുക.

• 166 അല്ലെങ്കിൽ 51969 എന്ന നമ്പറിലേക്ക് എസ്എംഎസ് അയച്ചും ബന്ധിപ്പിക്കാം.
Content Highlights: How to link Voter ID with Aadhaar?
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !