കൊച്ചി: കാക്കനാട് ഇന്ഫോപാര്ക്കിനു സമീപമുള്ള ഫ്ലാറ്റിൽ നടന്ന കൊലപാതകത്തിനു പിന്നില്‍ ലഹരിയുടെ പേരിലുള്ള തര്‍ക്കമെന്ന് പോലീസ്. പിടിയിലായ അര്ഷാദില്നിന്നു കഞ്ചാവും എംഡിഎംഎയും പിടിച്ചെടുത്തെന്നു കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച്. നാഗരാജു പറഞ്ഞു. അര്‍ഷാദിന്റെ സഹായി അശ്വന്തും പിടിയിലായിട്ടുണ്ട്.
കഴിഞ്ഞ 48 മണിക്കൂറിനുള്ളിലാണ് കൊലപാതകം നടന്നതെന്നാണ് പോലീസിന്റെ നിഗമനം. സജീവനെ മരിച്ച നിലയില്‍ കണ്ടെത്തിയ ഫ്ലാറ്റില്‍ സ്ഥിരമായി ലഹരി ഇടപാടുകള്‍ നടന്നിരുന്നതായാണ് സൂചന.
നിരവധി ആളുകള്‍ ഫ്ലാറ്റില്‍ സ്ഥിരമായി വരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടും പോലീസിനെ വിവരം അറിയിച്ചിരുന്നില്ലെന്നും കമ്മീഷണര്‍ പറഞ്ഞു. അപരിചിതരായവര്‍ ഫ്ലാറ്റിലെത്തുമ്പോള്‍ പോലീസിനെ വിവരമറിയിക്കണമെന്ന് റസിഡന്‍സ് അസോസിയേഷനുകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാൽ ഈ നിർദേശവും പാലിക്കപ്പെട്ടില്ല.
ജ്വലറിയില്‍നിന്ന് മൂന്നു പവന് സ്വര്‍ണം മോഷ്ടിച്ച കേസില്‍ പ്രതിയാണ് പിടിയിലായ അര്‍ഷാദ്. ഈ കേസില്‍ ഒളിവിലിരിക്കുമ്പോഴാണ് ഇയാള്‍ സ്ഥിരമായി ഫ്ലാറ്റില്‍ എത്തിയിരുന്നതെന്നും പോലീസ് അറിയിച്ചു.
കര്‍ണാടകത്തിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കോഴിക്കോട് സ്വദേശിയായ അര്‍ഷാദിനെ പോലീസ് പിടികൂടിയത്. കസ്റ്റഡിലെടുക്കുമ്പോള് ഇയാളുടെ കൈവശം മയക്കുമരുന്നുണ്ടായിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്യും. കൊ ലപാതകത്തിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചോ എന്നും പോലീസ് പരിശോധിച്ചു വരികയാണ്.
മരിച്ച സജീവ് കൃഷ്ണയ്ക്കും അറസ്റ്റിലായ അര്‍ഷാദിനും പുറമേ മറ്റ് മൂന്ന് പേര് കൂടി ഫ്ലാറ്റില്‍ താമസിച്ചിരുന്നു. ഇവര്‍ വിനോദയാത്ര പോയി തിങ്കളാഴ്ച വൈകിട്ട് എത്തിയെങ്കിലും ഫ്ലാറ്റ് പൂട്ടിയ നിലയിലായിരുന്നു. ചൊവ്വാഴ്ച ഫ്ലാറ്റിന്റെ മറ്റൊരു താക്കാല്‍ ഉപയോഗിച്ച് അകത്തു കടന്നപ്പോഴാണ് രക്തക്കറയും പിന്നാലെ മൃതദേഹവും കണ്ടെത്തിയത്.
Content Highlights: Kochi flat massacre; Police said that Laharithar was behind, MDMA and ganja in the accused's bag
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !