ബംഗളൂരു: ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅ്ദനി സുപ്രീം കോടതിയെ സമീപിക്കും. 12 വര്‍ഷമായി സ്‌ട്രോക്ക് ബാധിച്ച് കിടക്കുന്ന തന്റെ പിതാവിനെ കാണുവാനുള്ള അനുവാദവും മഅ്ദനി ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.
സുപ്രീം കോടതി അഭിഭാഷകന്‍ അഡ്വ.ഹാരിസ് ബീരാന്‍ മുഖേനയാണ് ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടിയുള്ള ഹര്‍ജി സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്യുന്നത്.
2014 ല്‍ മഅ്ദനിയുടെ ജാമ്യാപേക്ഷ പരിഗണന വേളയില്‍ 'നാല് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കാം എന്ന് സുപ്രീ കോടതിയില്‍ കര്‍ണാടക സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നതാണ്. കോയമ്ബത്തൂര്‍ കേസില്‍ വിചാരണതടവുകാരാനായി മഅ്ദനി എട്ടരവര്‍ഷത്തോളം ജയില്‍ വാസം അനുഭവിച്ചിരിന്നു.
സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത്, അനുമതി ഇല്ലാതെ ബാംഗ്ലൂര്‍ നഗരപരിധി വിടരുത് തുടങ്ങി നിബന്ധനകളോടെ 2014 ല്‍ സുപ്രീം കോടതി മ്‌അദനിക്ക് ജാമ്യം അനുവദിച്ചിരുന്നു. പിന്നീട് ക്യന്‍സര്‍ രോഗബാധിതയായ ഉമ്മയെ കാണുവാനും 2018 ല്‍ ഉമ്മയുടെ മരണസമയത്തും 2020-ല്‍ മൂത്തമകന്‍ ഉമര്‍മുഖ്ത്താറിന്റെ വിവാഹത്തില്‍ പങ്കെടുക്കാനും സുപ്രീം കോടതിയുടെ അനുമതിയോടെ കേരളത്തിലെത്തിയിരുന്നു.
Content Highlights: Madani approaches the Supreme Court seeking relaxation in the bail system
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !