'ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം പദ്ധതി' ; ഇരിമ്പിളിയം പഞ്ചായത്ത് സ്റ്റേഡിയം ഉള്‍പ്പെടുത്തി ഉത്തരവായി

0

വളാഞ്ചേരി: സംസ്ഥാന കായിക യുവജന കാര്യവകുപ്പിന്റെ 'ഒരു പഞ്ചായത്തിൽ ഒരു കളിക്കളം' പദ്ധതിയിൽ ഇരിമ്പിളിയം പഞ്ചായത്ത് സ്റ്റേഡിയം ഉൾപ്പെടുത്തി ഉത്തരവായതായി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ.

എം.എൽ.എ നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിലാണ് കായിക യുവജന കാര്യ വകുപ്പ് 'ഒരു പഞ്ചായത്തിൽ ഒരു കളിക്കളം' പദ്ധതിയിൽ 2.59 ഏക്കർ വിസ്തൃതിയുള്ള ഇരിമ്പിളിയം പഞ്ചായത്ത് സ്റ്റേഡിയം ഉൾപ്പെടുത്തിയത്.

ജനപ്രതിനിധികളുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ കായിക യുവജന കാര്യ ഡയറക്ടർ സമർപ്പിച്ച പ്രാഥമിക കളിസ്ഥലങ്ങളുടെ ലിസ്റ്റ് അംഗീകരിച്ച് കായിക യുവജന കാര്യ (എ)വകുപ്പ് സ.ഉ. (സാധാ ) നം.204/2022 എസ്& വൈ എ ഉത്തരവിലാണ് ഇരിമ്പിളിയം പഞ്ചായത്തിനെ ഉൾപ്പെടുത്തിയത്.

എം.എൽ.എയുടെ ശുപാർശ ലഭിച്ചതിനെ തുടർന്ന് സ്പോർട്സ് കേരള ഫൗണ്ടേഷൻ എഞ്ചിനീയർമാർ പ്രസ്തുത സ്ഥലം സന്ദർശിക്കുകയും പ്രാഥമിക പരിശോധന നടത്തി റിപ്പോർട്ട് തയ്യാറാക്കുകയും ചെയ്തിരുന്നു.
ഈ റിപ്പോർട്ട് കായിക യുവജന കാര്യ ഡയറക്ടർ അധ്യക്ഷനായ സ്ക്രൂട്ടിനി കമ്മിറ്റി പരിശോധിച്ചതിന് ശേഷം പ്രഥമദൃഷ്ട്യാ സ്വീകാര്യമായ കളിസ്ഥലങ്ങളുടെ ലിസ്റ്റ് സർക്കാരിന് സമർപ്പിക്കുകയും ചെയ്തിരുന്നു.

സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ച് 'ഒരു പഞ്ചായത്തിൽ ഒരു കളിക്കളം' പദ്ധതിക്കായി ജനപ്രതിനിധികളുടെ ശുപാർശ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സ്ക്രൂട്ടിനി കമ്മിറ്റി വിശദമായി പരിശോധിച്ചാണ് കായിക യുവജന കാര്യ ഡയറക്ടർ സമർപ്പിച്ച പ്രാഥമിക കളിസ്ഥലങ്ങളുടെ ലിസ്റ്റ് അംഗീകരിച്ച് ഉത്തരവായത്. സ്പോർട്സ് കേരള ഫൗണ്ടേഷനാണ് പദ്ധതിയുടെ സൂക്ഷ്മ പരിശോധന നടത്തി ഡി.പി.ആർ തയ്യാറാക്കുന്ന ചുമതലയുള്ളത്.

സാങ്കേതിക നടപടിക്രമങ്ങൾ പൂർത്തിയാക്കി എത്രയും വേഗം പദ്ധതി യാഥാർത്ഥ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. പറഞ്ഞു.
Content Highlights: MLA's recommendation; Irimpiliyam Panchayat Stadium was ordered to be included in the 'One Panchayat in One Playground' scheme.

ഏറ്റവും പുതിയ വാർത്തകൾ:
എം.എൽ.എയുടെ ശുപാർശ;  'ഒരു പഞ്ചായത്തിൽ ഒരു കളിക്കളം' പദ്ധതിയിൽ  ഇരിമ്പിളിയം പഞ്ചായത്ത് സ്റ്റേഡിയം ഉൾപ്പെടുത്തി ഉത്തരവായി

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !