പ്രകൃതി ചികിത്സയിലൂടെ പ്രസവം; കുട്ടി മരിക്കാനിടയായത് ഡോക്ടറുടെ വീഴ്ചമൂലമെന്ന് റിപ്പോര്‍ട്ട്

0

മലപ്പുറം:
പ്രകൃതി ചികിത്സയിലൂടെ നടത്തിയ പ്രസവത്തില്‍ കുട്ടി മരിക്കാനിടയായത് ഡോക്ടറുടെ വീഴ്ചയെന്ന് ഉപഭോക്തൃ കമ്മീഷന്‍ റിപ്പോര്‍ട്ട്.

സിസേറിയന്‍ മുഖേന മൂന്ന് പ്രസവം കഴിഞ്ഞ സ്ത്രീക്ക് നാച്വറോപ്പതി യോഗാ സമ്ബ്രദായമനുസരിച്ച്‌ സ്വാഭാവികപ്രസവം വാഗ്ദാനം ചെയ്ത് കുട്ടി മരിക്കാനിടയായ സംഭവത്തിലാണ് ഉപഭോക്തൃ കമ്മീഷന്‍ ഡോക്ടര്‍ കുറ്റക്കാരനാണെന്ന് വിധിച്ചത്. പരാതിക്കാരിക്ക് ചികിത്സാ ചെലവ് ഉള്‍പ്പെടെ നഷ്ടപരിഹാരമായി 6,24,937 രൂപ നല്‍കാനും കമ്മീഷന്‍ വിധിച്ചു.

കഴിഞ്ഞ മൂന്ന് പ്രസവവും സിസേറിയന്‍ മുഖേനയായതിനാല്‍ സ്വാഭാവിക പ്രസവത്തിനായി കൊടിഞ്ഞി സ്വദേശിനി വാളക്കുളം പാറമ്മല്‍ സ്പ്രൗട്ട്‌സ് ഇന്റര്‍നാഷനല്‍ മെറ്റേര്‍ണി സ്റ്റുഡിയോയെ സമീപിക്കുകയായിരുന്നു. സ്വാഭാവികപ്രസവത്തിന് തടസ്സമില്ലെന്ന് പറഞ്ഞതിനാല്‍ അഞ്ച് മാസക്കാലം സ്ഥാപനത്തിലെ നിര്‍ദേശമനുസരിച്ചുള്ള വ്യായാമവും ഭക്ഷണവും പിന്തുടര്‍ന്നു. എന്നാല്‍ പ്രസവവേദനയെ തുടര്‍ന്ന് സ്ഥാപനത്തിലെത്തി മണിക്കൂറുകള്‍ പിന്നിട്ടിട്ടും പ്രസവം നടക്കാത്തതിനാല്‍ അവശയായ ഇവരെ കോട്ടക്കലിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

തുടര്‍ന്ന് ദീര്‍ഘനാളത്തെ ചികിത്സക്കുശേഷവും അവശനില തുടരുന്നതിനാലാണ് പരാതിക്കാരി ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്. പരാതിക്കാരിയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ചികിത്സ ഏറ്റെടുത്തതെന്നും പ്രസവമോ കുട്ടിയുടെ മരണമോ തന്റെ സ്ഥാപനത്തില്‍ നിന്നല്ല സംഭവിച്ചതെന്നുമുള്ള ഡോക്ടറുടെ വാദം കമ്മീഷന്‍ അംഗീകരിച്ചില്ല. ജില്ലാ ഉപഭോക്തൃമ്മീഷന്റെ വിധിപ്രകാരമുള്ള തുക ഒരു മാസത്തിനകം പരാതിക്കാരിക്ക് നല്‍കണമെന്നും വിധിയില്‍ പറഞ്ഞു.
Content Highlights: Natural Remedies for Childbirth; It is reported that the child died due to the negligence of the doctor
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !