തെന്നിന്ത്യന്‍ താരം നയന്‍താരയുടെയും സംവിധായകന്‍ വിഘ്‌നേഷ് ശിവന്റെയും വിവാഹ വീഡിയോയുടെ പ്രെമോ പങ്കുവച്ച് നെറ്റ്ഫ്‌ളികസ്.
നെറ്റ്ഫ്ലിക്സ് ഇന്ത്യ സൗത്തിന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലൂടെയാണ് വീഡിയോ പുറത്തിറക്കിയത്. 'നയന്‍താര: ബിയോണ്ട് ദി ഫെയറി ടെയില്‍' എന്നാണ് വീഡിയോയുടെ പേര്. പ്രണയത്തെ കുറിച്ചും വിവാഹത്തെക്കുറിച്ചും സ്‌നേഹത്തെക്കുറിച്ചുമെല്ലാമാണ് പ്രെമോയില്‍ അവതരിപ്പിച്ചിരിക്കുന്നു.
ഗൗതം മേനോന്റെ സംവിധാനത്തിലാണ് നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി ഒരുക്കിയിരിക്കുന്നത്. വിവാഹം സ്ട്രീം ചെയ്യുന്നതില്‍ നിന്നും ഒടിടി പ്ലാറ്റ്ഫോം പിന്മാറി എന്ന വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഒടുവില്‍ നെറ്റ്ഫ്ലിക്സ് അത് നിഷേധിച്ചു രംഗത്ത് വന്നു.
Cue the malems cos we're ready to dance in excitement💃
— Netflix India South (@Netflix_INSouth) August 9, 2022
Nayanthara: Beyond the Fairytale is coming soon to Netflix! pic.twitter.com/JeupZBy9eG
ജൂണ്‍ 9 ന് മഹാബലിപുരത്ത് വച്ചായിരുന്നു താരവിവാഹം. രജനികാന്ത്, ഷാരൂഖ് ഖാന്‍, മണിരത്‌നം, സൂര്യ, ജ്യോതിക തുടങ്ങി ഇന്ത്യന്‍ സിനിമയിലെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു.
Content Highlights: 'Nayantara; Netflix with 'Beyond the Fairy Tail' promo video
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !