തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കിപോക്സ് സ്ഥിരീകരിച്ചു. ജൂലൈ 27ന് യുഎ.ഇയില്‍ നിന്നെത്തിയ മുപ്പതുവയസ്സുകാരനായ മലപ്പുറം സ്വദേശിയായ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്.
യുവാവ് ഇപ്പോള്‍ മലപ്പുറത്ത് ചികിത്സയിലാണ്.
കോഴിക്കോട് വിമാനത്താവളത്തിലാണ് യുവാവ് വിമാനമിറങ്ങിയത്. ഇദ്ദേഹവുമായി അടുത്ത സമ്ബര്‍ക്കത്തിലുള്ള അമ്മ, അച്ഛന്‍, രണ്ട് സുഹൃത്തുക്കള്‍ എന്നിവരെ നിരീക്ഷണത്തിലാക്കി.
സംസ്ഥാനത്ത് ഇതുവരെ 5 പേര്‍ക്കാണ് മങ്കിപോക്സ് സ്ഥിരീകരിച്ചത്. ആദ്യ രോഗിയെ ഡിസ്ചാര്‍ജ് ചെയ്തിരുന്നു. ആശുപത്രിയില്‍ ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമായി തുടരുന്നുവെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ച കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ചർമരോഗ വിഭാഗത്തിൽ ചികിത്സ തേടിയ യുവാവിന്റെ രക്തം, സ്രവം എന്നിവ ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്കും മെഡിക്കൽ കോളജ് മൈക്രോബയോളജി ലാബിലേക്കും പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതിന്റെ ഫലം ചൊവ്വാഴ്ച രാവിലെയാണ് ലഭിച്ചത്. കൂടുതൽ ആരോഗ്യ പ്രശ്നങ്ങളില്ലാത്തതിനാൽ യുവാവിനെ അടുത്ത ദിവസം തന്നെ മലപ്പുറത്തെ ആശുപത്രിയിൽ ഐസൊലേഷനിലേക്ക് മാറ്റിയിരുന്നു.
Content Highlights: One more monkeypox confirmed in state; A native of Malappuram who came from UAE was diagnosed with the disease
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !