ഒടിടി സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളില്‍ പുതിയ സിനിമകളും സീരീസുകളും തേടി പോകുന്നവരാണ് യുവ തലമുറയില്‍ കൂടുതല്‍ ആളുകളും.
ഇപ്പോള്‍ ഇതാ കേബിള്‍ ടിവിയെ മറികടന്ന് മുന്‍പന്തിയില്‍ എത്തിയിരിക്കുകയാണ് ഒടിടി സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകള്‍. യുഎസിലാണ് സംഭവം. ആഗോള മാര്‍ക്കറ്റിങ് ഗവേഷണ സ്ഥാപനമായ നീല്‍സണ്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ വന്‍ റീലിസുകള്‍ക്ക് ഒരുങ്ങുന്ന സമയമാണ്. കഴിഞ്ഞ ദിവസമാണ് എച്ച്‌ബിഒ മാക്‌സിന്റെ ഹൗസ് ഓഫ് ഡ്രാഗണ്‍ ഡിസ്‌നീ പ്ലസ് ഹോട്ട്‌സ്റ്റാറില്‍ സ്ട്രീം ചെയ്തത്. കൂടാതെ സെപ്തംബര്‍ ഒന്നു മുതല്‍ ലോര്‍ഡ് ഓഫ് ദി റിങ്‌സ് ആമസോണ്‍ പ്രൈമിലും റീലിസ് ചെയ്യും. യുഎസ് ഉള്‍പ്പെടെയുള്ള വിപണികളില്‍ റീലിസുകള്‍ സ്ട്രോങ് ആക്കുകയാണ് ഒടിടി കമ്ബനികളുടെ ലക്ഷ്യം.
34.8 ശതമാനം സ്ട്രീമിങാണ് യുഎസിലെ ആകെ ടെലിവിഷന്‍ ഉപഭോഗത്തിലുള്ളത്. 34.4 ശതമാനമാണ് കേബിള്‍ ഉപഭോഗം, ബ്രോഡ്കാസ്റ്റ് ടിവി 21.6 ശതമാനമാണ്. നേരത്തെ തന്നെ ഒടിടി ബ്രോഡ്കാസ്റ്റ് ടിവിയെ മറികടന്നിരുന്നു. ആദ്യമായാണ് കേബിള്‍ടിവി/യെ ഒടിടി മറികടക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.
ജനങ്ങളുടെ ടിവി ഉപഭോഗ രീതികള്‍ എങ്ങനെ വ്യത്യാസപ്പെടുന്നു എന്നതിനെ കുറിച്ച് വ്യക്തമാക്കുന്നതാണ് പുതിയ റിപ്പോര്‍ട്ട്. ആഗോള തലത്തില്‍ തന്നെ ഇത്തരം ട്രെന്‍ഡിന് സമാനമായ മാറ്റങ്ങള്‍ ഉണ്ടാകുന്നുണ്ടെന്നാണ് കണക്കുകൂട്ടല്‍. കേബിള്‍ ബ്രോഡ്കാസ്റ്റ് ഉപഭോക്താക്കളുടെ എണ്ണം വര്‍ഷം കഴിയുന്തോറും കുറയുകയാണ്. ഒടിടി ഉപഭോക്താക്കളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയും ഉണ്ടാകുന്നുണ്ട്.
ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ ആഴ്ചയില്‍ 19,100 കോടി മിനിറ്റ് നേരത്തോളം ആളുകള്‍ ചെലവിടുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ജൂണിലെ പോലെ തന്നെ ജൂലൈയിലും പ്രൈം വീഡിയോ, നെറ്റ്ഫ്‌ളിക്‌സ്, ഹുലു, യൂട്യൂബ് എന്നീ പ്ലാറ്റ്‌ഫോമുകളാണ് ഉപഭോഗത്തിന്റെ കാര്യത്തില്‍ മുന്നിലുള്ളത്. സ്‌ട്രേഞ്ചര്‍ തിങ്‌സ് സീസണ്‍ 4 റിലീസ് ചെയ്തതോടെ നെറ്റ്ഫ്ലിക്സും വളര്‍ന്നു. 1800 കോടി അധിക ഉപഭോക്താക്കളെയാണ് നെറ്റ്ഫ്‌ളിക്‌സിന് ലഭിച്ചത്. അതായത് ഉപഭോഗം 8% ആയി വര്‍ധിച്ചിട്ടുണ്ട്.
എന്നാല്‍ കേബിള്‍ ടിവി ഉപഭോക്താക്കളുടെ എണ്ണം ജൂലായില്‍ രണ്ട് ശതമാനത്തോളം ഇടിഞ്ഞു. മുന്‍വര്‍ഷങ്ങളുമായി താരതമ്യം ചെയ്യുമ്ബോള്‍ 8.9 ശതമാനത്തിന്റെ കുറവാണുണ്ടായിരിക്കുന്നത്. കായികമത്സരങ്ങള്‍ കാണുന്ന ഉപഭോക്താക്കളുടെ എണ്ണം ജൂണില്‍ നിന്നും 15.4 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ഒരു വര്‍ഷത്തിന്റെ കണക്ക് നോക്കിയാല്‍ ഇതില്‍ 34 ശതമാനത്തിന്റെ ഇടിവുണ്ടായതായി കാണാം.
Content Highlights: OTT platforms surpass cable TV in viewership


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !