Trending Topic: Latest

ന്യൂനപക്ഷങ്ങളെ അസ്ഥിരപ്പെടുത്തിയുള്ള രാഷ്ട്രീയ നീക്കം ഇന്ത്യക്ക് ഭൂഷണമല്ല: സയ്യിദ് ഇബ്റാഹീം ഖലീലുൽ ബുഖാരി

0
.

മലപ്പുറം: ന്യൂനപക്ഷങ്ങളെ അസ്ഥിരപ്പെടുത്തിയുള്ള രാഷ്ട്രീയ നീക്കം ഇന്ത്യക്ക് ഭൂഷണമല്ലെന്നും ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ മുസ്‌ലിംകളുൾപ്പെടെയുള്ളവരുടെ പങ്ക് അനിഷേധ്യമാണെന്നും കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി സയ്യിദ് ഇബ്റാഹിം ഖലീലുൽ ബുഖാരി പറഞ്ഞു. മതേതരത്വവും മത സൗഹാർദ്ദവും ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്നതും രാഷ്ട്ര സുരക്ഷക്ക് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എസ്.വൈ.എസ് മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റി പാണ്ടിക്കാട് സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

ജില്ലാ പ്രസിഡണ്ട് സി.കെ.ഹസൈനാർ സഖാഫി അധ്യക്ഷത വഹിച്ചു. എസ്.വൈ.എസ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹാ സഖാഫി മുഖ്യാതിഥിയായിരുന്നു. കാലിക്കറ്റ് സർവകലാശാല ചരിത്ര വിഭാഗം പ്രൊഫസർ ഡോ.കെ.എസ് മാധവൻ മുഖ്യ പ്രഭാഷണം നടത്തി. നമ്മുടെ രാജ്യം ഒരു മതത്തിലും അതിഷ്ടിതമല്ലെന്നും രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കാൻ നാം എല്ലാം മറന്ന് ചെറുത്ത് നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു. 

കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി സന്ദേശം നൽകി. സി.കെ. ശക്കീർ , പി.കെ.മുഹമ്മദ് ശാഫി എന്നിവർ പ്രബന്ധമവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി എം.അബൂബക്കർ മാസ്റ്റർ, ജില്ലാ ജനറൽ സെക്രട്ടറി വി.പി.എം. ഇസ്ഹാഖ്, കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി കെ.പി. ജമാൽ , എസ്.എം.എ.ജില്ലാ സെക്രട്ടറി അബ്ദുൽറശീദ് സഖാഫി പത്തപ്പിരിയം, എസ്.എസ്.എഫ് ജില്ലാ പ്രസിഡണ്ട് ശാക്കിർ സിദ്ദീഖി,എ.പി. ബശീർ ചെല്ലക്കൊടി , അലവി ഫൈസി കൊടശ്ശേരി, പി.യൂസുഫ് സഅദി തുടങ്ങിയവർ സംസാരിച്ചു. ലൈഫ് ഇൻസ്‌റ്റിറ്റ്യൂട്ട് മെറ്റീരിയൽ ചാലഞ്ച് പൂർത്തീകരിച്ച പെരിന്തൽമണ്ണ, വണ്ടൂർ സോണുകൾക്കുള്ള അവാർഡുകൾ സയ്യിദ് ഖലീൽ ബുഖാരി വിതരണം ചെയ്തു. 

സമ്മേളന ശേഷം നടന്ന എസ്.വൈ.എസിന്റെ സന്നദ്ധ സംഘമായ ടീം ഒലീവ് അംഗങ്ങളുടെ റാലി പ്രൗഢമായി. സ്വാതന്ത്ര്യത്തിന്റെ 75 ആം വാർഷികാഘോ ഷത്തിന്റെ ഭാഗമായി പ്രത്യേകം യൂണിഫോമിട്ട 75 അംഗ കേഡറ്റുകളുടെ സാന്നിദ്ധ്യം ശ്രദ്ധേയമായി. 

മതേതരത്വവും സൗഹാർദ്ദവും ഉറപ്പു നൽകുന്ന ഭരണഘടന തിരുത്തിയെഴുതാൻ വെമ്പൽ കൊള്ളുന്ന ഭരണ കൂട ഭീകരതക്ക് കനത്ത താക്കീതായിരുന്നു റാലി. ജില്ലാ ഭാരവാഹികളായ സി.കെ. ഹസൈനാർ സഖാഫി,വി പി എം ഇസ്ഹാഖ്, അബ്ദുറഹീം കരുവള്ളി സയ്യിദ് ശിഹാബുദ്ധീന്‍ അഹ്സനി , മുഈനുദ്ധീന്‍ സഖാഫി വെട്ടത്തൂര്‍, സി കെ ശകീര്‍ അരിമ്പ്ര , സിദ്ദീഖ് സഖാഫി വഴിക്കടവ്, യൂസുഫ് സഅദി പൂങ്ങോട്, സയ്യിദ് മുര്‍തള ശിഹാബ് തങ്ങള്‍ തിരൂര്‍ക്കാട്, മുജീബ് റഹ്‌മാന്‍ വടക്കേമണ്ണ, പി കെ മുഹമ്മദ് ശാഫി വെങ്ങാട് എന്നിവർ റാലിക്ക് നേതൃത്വം നൽകി.
Content Highlights: Political move to destabilize minorities is no threat to India: Syed Ibrahim Khalilul Bukhari

ഏറ്റവും പുതിയ വാർത്തകൾ:
Tags

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !