ബത്തേരി: കോൺഗ്രസ് നേതാവും വയനാട് എം പിയുമായ രാഹുൽ ഗാന്ധിയെ പരിഹസിച്ച് എ എൻ ഷംസീർ എം എൽ എ. തല പോയ തെങ്ങിനാണ് വളമിട്ടതെന്നെന്ന് കേരളത്തില്‍ നിന്ന് 19 പേരെ വിജയിപ്പിച്ച ജനങ്ങൾക്ക് ഇപ്പോൾ മനസിലായെന്ന് അദ്ദേഹം പരിഹസിച്ചു.
"രാഹുല്‍ ഗാന്ധിയുടെ പരിപാടി എന്താ? മാനന്തവാടിയിൽ വരിക പഴം പൊരി തിന്നുക, ബത്തേരിയിൽ വരിക ബോണ്ട തിന്നുക, കൽപ്പറ്റയിൽ വരിക പഫ്സ് തിന്നുക എന്നതാണ് എം പിയുടെ പരിപാടി. ഇതാണോ നേതാവിൽ നിന്ന് പ്രതീക്ഷിക്കുന്നത്."- എം എൽ എ ചോദിച്ചു.
രാഹുല്‍ ഗാന്ധിയെന്ന രാഷ്ട്രീയക്കാരനെവിടെയെന്നും ഷംസീർ ചോദിച്ചു. "എസ് എഫ് ഐ കുട്ടികളുടെ ഭാഗത്തുനിന്ന് ചില തെറ്റുകൾ ഉണ്ടായി. അവര്‍ മാപ്പ് പറഞ്ഞെങ്കിലും, രാഹുല്‍ ഗാന്ധി ഓടിയെത്തി. എന്നാൽ രാജ്യമെങ്ങും മതന്യൂനപക്ഷം ആക്രമിക്കപ്പെടുമ്പോള്‍ രാഹുൽ ഗാന്ധി എവിടെയാണ്."- ഷംസീർ ചോദിച്ചു. ഡി വൈ എഫ് ഐയുടെ ഫ്രീഡം സ്ട്രീറ്റ് പരിപാടിയിൽ സംസാരിക്കവേയായിരുന്നും എം എൽ എയുടെ പരിഹാസം.
Content Highlights: The program is to come to Mananthavadi and eat pazampori, come to Bateri to eat bonda, and come to Kalpatta to eat puffs; Shamsir MLA mocks Rahul Gandhi
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !