ട്രൂകോളര്‍ (Truecaller) എന്ന ആപ്ലിക്കേഷന്‍ ഇന്ന് എല്ലാവര്‍ക്കും സുപരിചിതമാണ്. നിങ്ങളുടെ സ്മാര്‍ട്ട്ഫോണിലും ഈ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടാകാം. അതിന്റെ സഹായത്തോടെ, നിങ്ങള്‍ക്ക് ഒരു കോളറുടെ ഐഡന്റിറ്റി കണ്ടെത്താന്‍ കഴിയും. അതായത്, വിളിക്കുന്നയാള്‍ ആരാണെന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഇത് നിങ്ങള്‍ക്ക് നല്‍കുന്നു. സ്പാം കോളുകളെയും അജ്ഞാത കോളുകളെയും കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുക എന്നതാണ് ട്രൂകോളര്‍ ആപ്പിന്റെ ലക്ഷ്യം. ഒരു ടെലിഫോണ്‍ ഡയറക്ടറി പോലെ ഇത് പ്രവര്‍ത്തിക്കുന്നു എന്ന് സിമ്പിളായി പറയാം.
അറിയാത്ത നമ്പരുകളില്‍ നിന്നും വരുന്ന കോളുകള്‍ എടുക്കാതെ തന്നെ വിളിക്കുന്നയാളുടെ പേര് ട്രൂകോളറിലൂടെ അറിയാം എന്നതാണ് മേന്‍മ. ഇതിനായി, ഉപഭോക്താവ് ട്രൂ കോളര്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം. ട്രൂകോളറില്‍ സ്പാം കോളുകളുടെയും കോളര്‍മാരുടെയും വലിയ ഡാറ്റാ ബേസ് ഉണ്ട്.
ഉപയോക്തൃ അനുഭവത്തിന്റെയും അവലോകനത്തിന്റെയും അടിസ്ഥാനത്തിലാണ് ഈ ഡാറ്റാ ബേസ് തയ്യാറാക്കിയിരിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഉപയോക്താക്കളുടെ കോണ്‍ടാക്റ്റ് ലിസ്റ്റില്‍ നിന്നുള്ള കോണ്‍ടാക്റ്റ് വിശദാംശങ്ങളും ട്രൂകോളര്‍ ക്ലൗഡ് ഉപയോഗിക്കുന്നുണ്ടെന്നാണ് വിവരം.
എന്നാല്‍, ഇന്ന് പലരും ട്രൂകോളറില്‍ നിന്ന് അവരുടെ പേര് നീക്കംചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ട്. നിങ്ങള്‍ക്ക് ഇത് വളരെ എളുപ്പത്തില്‍ ചെയ്യാം. ട്രൂകോളറില്‍ നിന്ന് നിങ്ങളുടെ പേരും നമ്പറും എന്നെന്നേക്കുമായി നീക്കം ചെയ്യാന്‍ കഴിയുന്ന മാര്‍ഗത്തെക്കുറിച്ചാണ് ഇനി പറയുന്നത്.
ആദ്യം നിങ്ങള്‍ ട്രൂകോളര്‍ ആപ്പ് തുറക്കുക.
നിങ്ങള്‍ ഇതിനകം ലോഗിന്‍ ചെയ്തിട്ടില്ലെങ്കില്‍, ഇവിടെ ലോഗിന്‍ ചെയ്യേണ്ടതുണ്ട്.
ഹാംബര്‍ഗര്‍ ഐക്കണിലേക്ക് പോകണം. ഇവിടെ നിങ്ങള്‍ക്ക് സെറ്റിംഗ് ഓപ്ഷന്‍ ലഭിക്കും. അതില്‍ ക്ലിക്ക് ചെയ്യുക.
പ്രൈവസി സെന്റര്‍ എന്ന ഓപ്ഷന്‍ സെലക്ടറ്റ് ചെയ്യണം.
ഇവിടെ Deactivate എന്ന ഓപ്ഷന്‍ ലഭിക്കും. ഇതില്‍ ക്ലിക്ക് ചെയ്യണം.
ഐഫോണ്‍ ഉപയോക്താക്കള്‍ക്കുള്ള വഴി
നിങ്ങളൊരു iPhone അല്ലെങ്കില്‍ iOS ഉപയോക്താവാണെങ്കില്‍, നിങ്ങള്‍ മറ്റൊരു രീതി ഉപയോഗിക്കേണ്ടതുണ്ട്. ഇതിനായി ആദ്യം ട്രൂകോളര്‍ ആപ്പിലേക്ക് പോകണം. ഇവിടെ നിങ്ങളുടെ പ്രൊഫൈലില്‍ ക്ലിക്ക് ചെയ്യുക. പ്രൈവസി സെന്റര്‍ എന്ന ഓപ്ഷന്‍ സെലക്ടറ്റ് ചെയ്യണം. ഇവിടെ Deactivate എന്ന ഓപ്ഷന്‍ ലഭിക്കും. നിങ്ങള്‍ അതില്‍ ക്ലിക്ക് ചെയ്യണം.
അണ്‍ലിസ്റ്റ് ചെയ്യേണ്ടത് ആവശ്യമാണ്
ഇത് ചെയ്താലും നിങ്ങളുടെ നമ്പര്‍ ട്രൂകോളര്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കാന്‍ സാധ്യതയുണ്ട്. ലിസ്റ്റില്‍ നിന്ന് നിങ്ങളുടെ പേര് നീക്കം ചെയ്യാന്‍, നിങ്ങള്‍ അണ്‍ലിസ്റ്റിന്റെ സഹായം തേടണം. ഇതിനായി ഉപയോക്താക്കള്‍ http://www.truecaller.com/unlisting/ എന്നതിലേക്ക് പോകേണ്ടതുണ്ട്.
ഇവിടെ നിങ്ങളുടെ രാജ്യത്തിന്റെ കോഡിനൊപ്പം മൊബൈല്‍ നമ്പര്‍ നല്‍കണം. തുടര്‍ന്ന് അണ്‍ലിസ്റ്റ് ക്ലിക്ക് ചെയ്യുക. ഇതുവഴി ട്രൂകോളറില്‍ നിന്ന് നിങ്ങളുടെ നമ്പര്‍ നീക്കം ചെയ്യാം.
ഇതിന് ശേഷവും നിങ്ങള്‍ ട്രൂകോളറില്‍ നമ്പര്‍ കാണുന്നുവെങ്കില്‍, അത് ഹിസ്റ്ററി അല്ലെങ്കില്‍ കാഷെ മെമ്മറി മൂലമാണ്. അവ ഡിലീറ്റ് ചെയ്യുന്നതോടെ, നിങ്ങളുടെ പേര് മറയ്ക്കപ്പെടും.
Content Highlights: Remove your name from Truecaller?
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !