റോഡപകടങ്ങള്‍ മനുഷ്യനിര്‍മിത ദുരന്തമാണ്; വിമര്‍ശനവുമായി ഹൈക്കോടതി

0
റോഡപകടങ്ങള്‍ മനുഷ്യനിര്‍മിത ദുരന്തമാണ്; വിമര്‍ശനവുമായി ഹൈക്കോടതി | Road accidents are a man-made disaster; High Court with criticism

കൊച്ചി
: സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥയില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി. ജനങ്ങളെ മരണത്തിലേക്ക് വിട്ട് ഇനിയും മുന്നോട്ടു പോകാന്‍ പറ്റില്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറ‍ഞ്ഞു.

കേരളത്തിലേത് ഗൗരവകരമായ സാഹചര്യമാണ്. ഇത്രയും മോശകരമായ റോഡുകള്‍ ഇന്ത്യയില്‍ മറ്റൊരിടത്തുമില്ലെന്നും ഹൈക്കോടതി വിമര്‍ശിച്ചു.

റോഡുകളെ കൊല നിലങ്ങള്‍ ആക്കാന്‍ അനുവദിക്കാന്‍ കഴിയില്ല. ഓരോ തവണ ദുരന്തമുണ്ടാകുമ്ബോഴും കോടതിക്ക് ഉത്തരവിറക്കാന്‍ കഴിയില്ല. റോഡപകടങ്ങള്‍ മനുഷ്യനിര്‍മിത ദുരന്തമാണ്. ഇത് തടയാന്‍ ജില്ലാ കലക്ടര്‍മാര്‍ കൃത്യമായി ഇടപെടല്‍ നടത്തണമെന്നും കോടതി പറഞ്ഞു. സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച ഹര്‍ജികള്‍ പരി​ഗണിക്കവെ ആയിരുന്നു കോടതിയുടെ വിമര്‍ശനം

എന്നാല്‍ കരാര്‍ കമ്ബനികള്‍ക്കാണ് ഉത്തരവാദിത്തമെന്ന് ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ വാദിച്ചു. തുടര്‍ന്ന് കരാര്‍ സംബന്ധിച്ച രേഖകള്‍ ഒരാഴ്ചയ്ക്കകം സമര്‍പ്പിക്കാന്‍ എന്‍എച്ച്‌എഐയ്ക്ക് നിര്‍ദേശം നല്‍കി. കൂടാതെ ദേശീയപാതകള്‍ ഒരാഴ്ചയ്ക്കകം ശരിയാക്കണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. ഈമാസം 19ന് ഹര്‍ജികള്‍ വീണ്ടും പരിഗണിക്കും.

90 കിലോമീറ്റര്‍ വേഗതയിലാണ് വാഹനങ്ങള്‍ പോകുന്നത്. കുഴി കാരണം ജനങ്ങള്‍ മരിക്കുന്നു. ഒട്ടേറെ പേര്‍ക്ക് പരുക്ക് പറ്റുന്നു. എന്നിട്ടും ജില്ലാ കലക്ടര്‍മാര്‍ എന്താണ് ചെയ്തു കൊണ്ടിരിക്കുന്നതെന്നും കോടതി ചോദിച്ചു. ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ നിയമത്തില്‍ പിഴ അടക്കം വ്യവസ്ഥയുണ്ടല്ലോ. മോട്ടോര്‍ വാഹന നിയമത്തിലും വ്യവസ്ഥകളുണ്ട്. ദേശീയ പാതകളില്‍ അടക്കം ബാധകമാകുന്ന വ്യവസ്ഥകള്‍ ഉണ്ട്. എന്നിട്ടും ഈ അപകടങ്ങള്‍ക്ക് എന്തുകൊണ്ട് നടപടിയെടുക്കുന്നില്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു.

ദുരന്തങ്ങളില്‍ ഇടപെടാനാണ് കലക്ടര്‍മാര്‍. നടപടിയെടുക്കാന്‍ ജനങ്ങള്‍ മരിക്കുന്നത് വരെ നോക്കിയിരിക്കുകയാണോ ജില്ലാ കലക്ടര്‍മാര്‍. ദുരന്തമുണ്ടായ ശേഷമാണ് എറണാകുളം ജില്ലാ കലക്ടറുടെ ഇടപെടലുണ്ടായത്. ഒരു ദുരന്തമുണ്ടാകും എന്ന് ബോധ്യപ്പെട്ടാല്‍ മുന്‍കൂട്ടി തന്നെ നടപടിയെടുക്കേണ്ടതല്ലേയെന്നും കോടതി ചോദിച്ചു.

മഴയെ കുറ്റപ്പെടുത്തുന്നതിനേയും കോടതി രൂക്ഷമായി വിമര്‍ശിച്ചു. രാജ്യത്ത് കേരളത്തില്‍ മാത്രമല്ല ദേശീയ പാതകള്‍ ഉള്ളത്. രാജ്യമൊട്ടാകെയുണ്ട് ഇനി എത്ര പേരെ മരിക്കാന്‍ വിടാനാണ് പോകുന്നത് ? മരിച്ചവരുടെ കുടുംബം എന്ത് ചെയ്യണമെന്നും കോടതി ആരാഞ്ഞു.

അവസാനത്തെ കുഴി അടയ്ക്കും വരെ കുഴിയടയ്ക്കല്‍ പ്രവര്‍ത്തനം തുടരണമെന്നും ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യയോട് ഹൈക്കോടതി നിര്‍ദേശിച്ചു. പൊതുമരാമത്ത് വകുപ്പിനെയും കക്ഷിയാക്കുന്നത് ഹൈക്കോടതി പരാമര്‍ശിച്ചു.

14 ജില്ലാ കലക്ടര്‍മാര്‍ എന്ത് നടപടിയാണ് എടുത്തത്. ദേശീയപാതയുടെ കാര്യം മാത്രമല്ല. മറ്റ്‌ റോഡുകളിലും പ്രശ്നമുണ്ട്. കൊടുങ്ങല്ലൂര്‍ ബൈപാസിലെ പ്രശ്നം നേരിട്ട് അനുഭവിച്ചതാണെന്നും കോടതി പരാമര്‍ശിച്ചു. എന്‍എച്ച്‌എഐ തിരുവനന്തപുരം റീജിയണല്‍ ഓഫിസറെ കേസില്‍ കക്ഷിയാക്കി. നെടുമ്ബാശേരി സംഭവത്തില്‍ അന്വേഷണം നടക്കുന്നതായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിച്ചു വരുന്നുവെന്നും സര്‍ക്കാര്‍ പറഞ്ഞു.
Content Highlights: Road accidents are a man-made disaster; High Court with criticism
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !