ELECTION UPDATE : 🔘 ലോക്സഭാ തിരഞ്ഞെടുപ്പ്: പോളിങ് ശതമാനം

അടുത്ത ആറ് മാസത്തിനുള്ളില്‍ രാജ്യത്തെ ടോള്‍ പ്ലാസകള്‍ അടച്ചുപൂട്ടുമെന്ന് റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്‍കരി

0
അടുത്ത ആറ് മാസത്തിനുള്ളില്‍ രാജ്യത്തെ ടോള്‍ പ്ലാസകള്‍ അടച്ചുപൂട്ടുമെന്ന് റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്‍കരി | Road Transport and Highways Minister Nitin Gadkari has said that toll plazas in the country will be closed within the next six months.

അടുത്ത ആറ് മാസത്തിനുള്ളില്‍ രാജ്യത്ത റോഡുകളില്‍ നിന്ന് ടോള്‍ പ്ലാസകള്‍ ഒഴിവാക്കുകയും റോഡ് ഉപയോക്താക്കള്‍ക്ക് നീണ്ട ക്യൂവില്‍ നിന്ന് ആശ്വാസം നല്‍കുകയും ചെയ്യുന്ന സംവിധാനത്തിനായി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്‍കരി.

കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ ആണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത് എന്ന് ദ ഹിന്ദു ഉള്‍പ്പെടെയുള്ള വിവിധ ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഫാസ്ടാഗുകള്‍ വഴിയുള്ള ടോള്‍ പിരിവ് രീതി റോഡ് ട്രാന്‍സ്പോര്‍ട്ട് ആന്‍ഡ് ഹൈവേ മന്ത്രാലയത്തിന് ലാഭകരമായിരിക്കെ, ടോള്‍ പ്ലാസകളിലെ തിരക്ക് കുറയ്ക്കുന്നതിന് കൂടുതല്‍ കാര്യക്ഷമമായ ടോള്‍ പിരിവ് വഴികള്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ടോള്‍ പ്ലാസകളിലെ നീണ്ട ക്യൂവില്‍ നിന്ന് പൊതുജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതിനായി അടുത്ത ആറ് മാസത്തിനുള്ളില്‍ രാജ്യത്ത് ടോള്‍ പ്ലാസകള്‍ നിര്‍ത്തലാക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ എന്നാണ് നിതിന്‍ ഗഡ്കരി വ്യക്തമാക്കിയത്.

സാറ്റലൈറ്റ് അധിഷ്ഠിത ടോള്‍ സംവിധാനം പോലെയുള്ള പുതിയ ഓപ്ഷനുകളില്‍ റോഡ് ട്രാന്‍സ്പോര്‍ട്ട് ആന്‍ഡ് ഹൈവേ മന്ത്രാലയം പ്രവര്‍ത്തിക്കുകയാണെന്ന് ഗഡ്‍കരി പറഞ്ഞു. ഇതുവഴി യാത്രക്കാരന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് അവന്റെ / അവളുടെ കാറില്‍ സ്ഥാപിച്ചിരിക്കുന്ന GPS വഴി ടോള്‍ തുക ഡെബിറ്റ് ചെയ്യും. ടോള്‍ പിരിവിനായി വഴിയാത്രക്കാരന്റെ വാഹനത്തിന്റെ നമ്ബര്‍ പ്ലേറ്റ് വായിക്കുന്ന കമ്ബ്യൂട്ടറൈസ്ഡ് സംവിധാനം പിന്തുടരുന്നതിനുള്ള ഒരു ബദല്‍ രീതിയും അദ്ദേഹം വിവരിച്ചു. നമ്ബര്‍ പ്ലേറ്റ് വായിച്ച്‌ ടോള്‍ പിരിക്കുന്ന രണ്ടാമത്തെ രീതിയാണ് താന്‍ ഇഷ്ടപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Road Transport and Highways Minister Nitin Gadkari has said that toll plazas in the country will be closed within the next six months.
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !