Explainer | ദുരന്ത സാധ്യത മേഖലയിലുള്ളവർ അടിയന്തരമായി കരുതേണ്ട എമെർജൻസി കിറ്റിലെ വസ്തുക്കൾ ഇവയാണ്

0

ദുരന്ത സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ ഒരു എമർജൻസി കിറ്റ് തയ്യാറാക്കി വെക്കേണ്ടതാണ്. താഴെ പറയുന്ന വസ്തുക്കളാണ് കിറ്റിൽ ഉൾപ്പെടുത്തേണ്ടത്.

എമർജൻസി കിറ്റിൽ സൂക്ഷിക്കേണ്ട വസ്തുക്കൾ:

1. ഒരു കുപ്പി കുടിവെള്ളം

2 ചീത്തയാവാതെ ഉപയോഗിക്കാൻ കഴിയുന്ന ലഘു ഭക്ഷണപദാർത്ഥങ്ങൾ ( ഉദാ: കപ്പലണ്ടി, ഉണക്ക മുന്തിരി, നിലക്കടല, ഈന്തപ്പഴം, ബിസ്ക്കറ്റ്, റസ്ക് തുടങ്ങിയവ) 

3. ഫസ്റ്റ് എയ്ഡ് കിറ്റ്. മുറിവിന് പുരട്ടാനുള്ള മരുന്ന് പോലെയുള്ള എപ്പോഴും ആവശ്യം വന്നേക്കാവുന്ന മരുന്നുകൾ ഉണ്ടെന്ന് ഉറപ്പാക്കണം. ഇത് കൂടാതെ സ്ഥിരമായി മരുന്ന് കഴിക്കുന്ന രോഗികൾ വീട്ടിലുണ്ടെങ്കിൽ അവരുടെ മരുന്ന് നിർബന്ധമായും ഉൾപ്പെടുത്തണം. പ്രമേഹം, രക്തസമ്മർദം, ഹൃദയ സംബന്ധമായ അസുഖങ്ങൾ തുടങ്ങിയവയുള്ളവർ സ്ഥിരമായി ഉപയോഗിക്കുന്ന മരുന്നുകൾ എമർജൻസി കിറ്റിലും സൂക്ഷിക്കണം. ഇവ കൂടാതെ ക്ലോറിൻ ഗുളികകളും എമർജൻസി കിറ്റിൽ സൂക്ഷിക്കണം.

4. ആധാരം, ലൈസൻസ്, സെർട്ടിഫിക്കേറ്റുകൾ, റേഷൻ കാർഡ്, ബാങ്ക് രേഖകൾ, ആധാർ

കാർഡ് തുടങ്ങിയ പ്രധാനപ്പെട്ട രേഖകൾ ഒരു പ്ലാസ്റ്റിക്ക് കവറിൽ പൊതിഞ്ഞു എമർജൻസി കിറ്റിൽ ഉൾപ്പെടുത്തണം.

5. ദുരന്ത സമയത്ത് നൽകപ്പെടുന്ന മുന്നറിയിപ്പുകൾ യഥാസമയം കേൾക്കാൻ ബാറ്ററി ഉപയോഗിച്ച് പ്രവർത്തിപ്പിക്കാൻ കഴിയുന്ന ഒരു റേഡിയോ കരുതണം. 6. വ്യക്തി ശുചിത്വത്തിനാവശ്യമായ സാനിറ്ററി പാഡ്, ടൂത്ത് പേസ്റ്റ്, ടൂത്ത് ബ്രെഷ് തുടങ്ങിയവ.

7. ഒരു ജോഡി വസ്ത്രം. 8. വീട്ടിൽ ഭിന്നശേഷിക്കാർ ഉണ്ടെങ്കിൽ അവർ ഉപയോഗിക്കുന്ന ഉപകരണങ്ങൾ

9. വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുന്ന ഘട്ടത്തിൽ ഉപയോഗിക്കാൻ മെഴുകുതിരിയും തീപ്പെട്ടിയും പ്രവർത്തന സജ്ജമായ ടോർച്ചും ബാറ്ററിയും,

10. രക്ഷാപ്രവർത്തകരെ ആകർഷിക്കുന്നതിനായി വിസിൽ. 11. ആവശ്യഘട്ടത്തിൽ ഉപയോഗിക്കാൻ കത്തിയോ ബ്ലെയ്ഡോ

12. മൊബൈൽ ഫോൺ, ചാർജർ, പവർ ബാങ്ക്,

13. കോവിഡ് 19 പശ്ചാത്തലത്തിൽ സുരക്ഷയ്ക്കായി സാനിറ്റൈസറും സോപ്പും മായ്ക്കും എമർജൻസി കിറ്റിൽ സൂക്ഷിക്കേണ്ടതാണ്.

എമർജൻസി കിറ്റ് തയ്യാറാക്കി അത് വീട്ടിൽ എല്ലാവർക്കും എടുക്കാൻ പറ്റുന്ന തരത്തിൽ സുരക്ഷിതമായ ഒരിടത്ത് വെക്കുകയും ചെയ്യുക.

വീട്ടിലെ സ്ത്രീകളും കുട്ടികളും മുതിർന്നവരുമുൾപ്പെടെ എല്ലാവരോടും ഈ വിവരം അറിയിക്കുക ഒരു അടിയന്തര സാഹചര്യത്തിൽ ആരെയും കാത്ത് നിൽക്കാതെ എമർജൻസി കിറ്റുമായി സുരക്ഷിത ഇടത്തേക്ക് മാറാനുതകുന്ന തരത്തിലേക്ക് വീട്ടിലുള്ള എല്ലാവരെയും പ്രാപ്തരാക്കുകയും ചെയ്യുക.


Content Highlights:These are the items in an emergency kit that those in disaster prone areas should have immediately

ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !