സ്വകാര്യതയ്ക്ക് പ്രാധാന്യം: നിരവധി സവിശേഷതകളുമായ് വാട്സ്ആപ്പ്

0
നിരവധി പുതിയ സവിശേഷതകള്‍ പ്രഖ്യാപിച്ച് വാട്സ്ആപ്പ്  | WhatsApp announced many new features

നപ്രിയ മെസേജിങ് പ്ലാറ്റ്ഫോമായ വാട്സാപ് നിരവധി പുതിയ സവിശേഷതകള്‍ പ്രഖ്യാപിച്ചു. ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് പ്രാധാന്യം നല്‍കിയാണു പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗാണ് ഇക്കാര്യം പുറത്തുവിട്ടത്.

ഓണ്‍ലൈന്‍ സ്റ്റേറ്റസ് മറയ്ക്കുക, മറ്റ് അംഗങ്ങള്‍ അറിയാതെ ഗ്രൂപ്പുകളില്‍നിന്ന് നിശബ്ദമായി പുറത്തുകടക്കുക, ചില മെസേജുകളുടെ സ്ക്രീന്‍ഷോട്ട് എടുക്കുന്നത് തടയുക തുടങ്ങിയ ഫീച്ചറുകളാണു വരുന്നത്. (മീഡിയവിഷൻ ലൈവ്.ഇൻ) എല്ലാ ഉപയോക്താക്കള്‍ക്കും ഈ ഫീച്ചറുകള്‍ ഉടന്‍ ലഭ്യമാകും. ‘ഓൺലൈൻ’ സ്റ്റേറ്റസ് ഇൻഡിക്കേറ്റർ ആരൊക്കെ കാണണമെന്ന് ഉപയോക്താവിനു തിരഞ്ഞെടുക്കാം.(മീഡിയവിഷൻ ലൈവ്.ഇൻ) ഈ ആവശ്യം സ്വകാര്യത ആഗ്രഹിക്കുന്ന ഉപയോക്താക്കള്‍ നിരന്തരം ചോദിച്ചിരുന്നതാണ്.

നിരവധി പുതിയ സവിശേഷതകള്‍ പ്രഖ്യാപിച്ച് വാട്സ്ആപ്പ്  | WhatsApp announced many new features

ഉപയോക്താക്കൾക്ക് അവരുടെ ഓൺലൈൻ സ്റ്റേറ്റസ് കാണേണ്ടവരെ All Users, Contacts Only, Nobody എന്നിങ്ങനെ തിരഞ്ഞെടുക്കാം. View Once ആയിട്ട് അയയ്‍‌ക്കുന്ന മെസേജുകള്‍ അയച്ചയാള്‍ ബ്ലോക്ക് ചെയ്യുകയാണെങ്കില്‍ ഇനിമുതല്‍ സ്ക്രീന്‍ഷോട്ടുകള്‍ എടുക്കാന്‍ സാധിക്കില്ല. View Once എന്ന ഫീച്ചറിന്റെ പോരായ്മ ആയിരുന്നു അത് സ്ക്രീന്‍ഷോട്ട് എടുത്തു സൂക്ഷിക്കാമെന്നത്.

നമ്മള്‍ ഭാഗമായിട്ടുള്ള ഗ്രൂപ്പുകളില്‍ തുടരാന്‍ താല്‍പര്യമില്ലെങ്കില്‍ മറ്റ് അംഗങ്ങള്‍ അറിയാതെ നിശബ്ദമായി ഇനി എക്സിറ്റ് ആകാം. നമ്മള്‍ പുറത്തുകടന്നു എന്ന തരത്തിലുള്ള നോട്ടിഫിക്കേഷന്‍ ഇനി ഗ്രൂപ്പുകളില്‍ തെളിയില്ല. (മീഡിയവിഷൻ ലൈവ്.ഇൻ)എന്നാല്‍ എക്സിറ്റ് ആകുന്ന വിവരം ഗ്രൂപ്പ് അഡ്മിന്‍മാര്‍ അറിയും. അവര്‍ക്ക് അതു നോട്ടിഫിക്കേഷനായി ലഭിക്കും. ഈ ഫീച്ചറുകളെല്ലാം ഈ മാസം നിലവില്‍ വരുമെന്നാണ് വാട്സാപ് പറയുന്നത്.
English Summary: WhatsApp announces new privacy features: Leave groups ‘silently’, block screenshots and more
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !