പാലക്കാട് ചിറ്റിലഞ്ചേരിയില്‍ യുവതിയെ കഴുത്ത് ഞെരിച്ച് കൊന്ന് യുവാവ്. കോന്നല്ലൂര്‍ ശിവദാസന്റെ മകള്‍ സൂര്യ പ്രിയയാണ് മരിച്ചത്. 24 വയസായിരുന്നു. കൊലപാതകത്തിന് ശേഷം അഞ്ചുമൂര്‍ത്തിമംഗലം അണക്കപ്പാറ സ്വദേശി സുജീഷ് ആലത്തൂര്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഇന്ന് രാവിലെയാണ് സംഭവം.
സൂര്യപ്രിയ സ്വന്തം വീട്ടില്‍ വെച്ചാണ് കൊല്ലപ്പെട്ടത്. സുജീഷും സൂര്യപ്രിയും തമ്മില്‍ പ്രണയത്തിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇരുവരും തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന.
പൊലീസ് വീട്ടിലെത്തിയപ്പോഴാണ് കൊലപാതകത്തെ കുറിച്ച് വീട്ടുകാര്‍ വിവരം അറിഞ്ഞത്. നടന്ന വിവരം വീട്ടുകാരും നാട്ടുകാരും അറിഞ്ഞത്. ഡി വൈ എഫ് ഐ യൂണിറ്റ് സെക്രട്ടിയായിരുന്നു സൂര്യപ്രിയ.
Content Highlights: The young woman was strangled; The youth surrendered to the police
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !