കെ ടി ജലീൽ എം.എൽ.എയുടെ എടപ്പാളിലെ ഓഫീസില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരി ഓയില്‍ ഒഴിച്ചു പ്രതിഷേധിച്ചു. കശ്മീര്‍ സന്ദര്‍ശനത്തിനിടെ പോസ്റ്റ് ചെയ്ത വിവാദ ഫേസ്ബുക്ക് പോസ്റ്റിനെതിരെയാണ് പ്രതിഷേധം. ഓഫീസിന്റെ ഷട്ടറിലും ബോര്‍ഡിലും കരി ഓയില്‍ ഒഴിച്ച പ്രവര്‍ത്തകര്‍ അടച്ചിട്ട ഓഫീസ് ഷട്ടറില്‍ പ്രതിഷേധ പോസ്റ്ററും പതിച്ചു.
തന്റെ പോസ്റ്റിലെ ചില പരാമര്‍ശങ്ങള്‍ തെറ്റിദ്ധിക്കപ്പെട്ടെന്നും താന്‍ ഉദ്ദേശിച്ചതിന് വിരുദ്ധമായി ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.ജലീലിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നതോടെ സിപിഐഎം നേതൃത്വവും അദ്ദേഹത്തെ തള്ളി രംഗത്തെത്തി. ഇതിന് പിന്നാലെ നാടിന്റെ സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനായി പിന്‍വലിക്കുകയാണെന്ന് ജലീല്‍ അറിയിച്ചിരുന്നു.
Content Highlights: Yuva Morcha activists poured charcoal oil on KT Jalil's office in Edapal
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !