ഡല്‍ഹി: വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് യൂട്യൂബ് ചാനലുകള്‍ക്കെതിരെ നടപടിയെടുത്ത് വാര്‍ത്താ വിതരണ മന്ത്രാലയം.
10 യൂട്യൂബ് ചാനലുകളെയാണ് സര്‍ക്കാര്‍ വിലക്കിയത്. ഈ ചാനലുകള്‍ വഴി പ്രചരിച്ച 45 വിഡിയോകളും നിരോധിച്ചു. മതസ്പര്‍ദ്ധ സൃഷ്ടിക്കാന്‍ ശ്രമിച്ചതിനാണ് യൂട്യൂബ് ചാനലുകള്‍ക്കെതിരെ നടപടിയെടുത്തത്. ഇന്റലിജന്‍സ് ഏജന്‍സികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വേഗത്തില്‍ നടപടി കൈക്കൊണ്ടത്.
ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചതിന് 8 യൂട്യൂബ് ചാനലുകളെ കേന്ദ്രസര്‍ക്കാര്‍ ആഗസ്റ്റ് 18നും നിരോധിച്ചിരുന്നു. ഒരു പാക്ക് ചാനലും, 7 ഇന്ത്യന്‍ ചാനലുമാണ് ഇന്ത്യാ വിരുദ്ധ ഉള്ളടക്കം പ്രചരിപ്പിച്ചതിന് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം നിരോധിച്ചത്. മതപരമായ നിര്‍മിതികള്‍ പൊളിക്കാന്‍ ഇന്ത്യാ ഗവണ്‍മെന്റ് ഉത്തരവിട്ടു എന്നതുപോലുള്ള വ്യാജ വാര്‍ത്തകള്‍ ഇവര്‍ നല്‍കിയതായാണ് അന്ന് കണ്ടെത്തിയത്. 2021ലെ ഐ ടി നിയമങ്ങള്‍ പ്രകാരമാണ് നടപടി.
Content Highlights:Tried to create religious rivalry; Central government bans 10 YouTube channels
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !