തിരുവനന്തപുരം: പ്ലസ് വൺ രണ്ടാം സപ്ലിമെന്‍ററി അലോട്ട്മെന്‍റ് പ്രകാരമുള്ള പ്രവേശനം ഇന്നു കൂടി നടക്കും. ഇന്നു വൈകീട്ട് അഞ്ചുമണി വരെയാണ് പ്രവേശനം ലഭിക്കുക. ഇതിനു ശേഷം ഒഴിവുള്ള സീറ്റുകൾ സ്കൂൾ/ കോമ്പിനേഷൻ ട്രാൻസ്ഫറിനായി പ്രസിദ്ധീകരിക്കും.
പ്ലസ് വൺ രണ്ടാം സപ്ലിമെന്‍ററി അലോട്ട്മെന്‍റ് ഞായറാഴ്ച പ്രസിദ്ധീകരിച്ചിരുന്നു. 15,571 അപേക്ഷകരിൽ 6495 പേർക്കാണ് അലോട്ട്മെന്‍റ് ലഭിച്ചത്. മൊത്തം 22,928 സീറ്റുകളാണ് ബാക്കിയുണ്ടായിരുന്നത്. ഒഴിവുള്ള സീറ്റുകളിലേക്ക് ഓപ്ഷനുകൾ ഇല്ലാതിരുന്നതിനാൽ പല ജില്ലകളിലും സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്.
ഒഴിവുണ്ടായിരുന്ന സീറ്റുകൾ, അപേക്ഷകർ, അലോട്ട്മെന്‍റ് ലഭിച്ചവർ എന്നിവ ജില്ല തിരിച്ച്
- തിരുവനന്തപുരം 1815, 294, 261
- കൊല്ലം 2022, 469, 391
- പത്തനംതിട്ട 2081, 36, 36
- ആലപ്പുഴ 1156, 787, 393
- കോട്ടയം 4261, 101, 96
- ഇടുക്കി 913, 216, 158
- എറണാകുളം 2277, 423, 285
- തൃശൂർ 1848, 1062, 542
- പാലക്കാട് 1179, 2173, 793
- മലപ്പുറം 1427, 5366, 1445
- കോഴിക്കോട് 1183, 2288, 1004
- വയനാട് 464, 332, 245
- കണ്ണൂർ 1486, 1105, 610
- കാസർകോട് 816, 919, 236
Content Highlights: Plus one: 2nd supplementary allotment admission also today
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !