ദുബൈ: ദുബൈ മലപ്പുറം ജില്ലാ കെ.എം.സി.സി. ഇദംപ്രഥമായി പുറത്തിറക്കുന്ന ഡ്രിസ്സിൽ സുവനീറിന്റെ കവർ പേജ് ലോഞ്ചിംഗ് സംസ്ഥാന മുസ്ലീം ലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ്തങ്ങൾ യു.എ.ഇ.കെ.എം.സി.സി. മുഖ്യ രക്ഷാധികാരി എ.പി. ശംസുദ്ധീൻ ബിൻ മുഹിയുദ്ധീന് നൽകി നിർവ്വഹിച്ചു. രാഷ്ട്രീയം, സാംസ്കാരികം, വിദ്യാഭ്യാസം,ടൂറിസം, ആരോഗ്യം,കായികം, മാപ്പിളകല തുടങ്ങി മലപ്പുറം ജില്ലയെ സമ്പന്നമാക്കുന്ന ചരിത്ര പശ്ചാത്തലങ്ങൾ അനാവരണം ചെയ്യുന്നതോടൊപ്പം ഇന്തോ-അറബ് ബന്ധങ്ങളുടെ ആഴങ്ങളും, ഇമാറാത്തി സംസ്കാരവും, കെ.എം.സി.സി.യുടെ ചരിത്രത്തിന്റെ നാൾ വഴികളും പ്രതിപാതിക്കുന്ന അപൂർവ്വ സൃഷ്ടിയാണ് ഡ്രിസ്സിൽ (ചാറ്റൽ മഴ). മലപ്പുറം ജില്ലയിൽ നിന്ന് ഈ പ്രവാസ ഭൂമിയിൽ എത്തി സ്വപ്രയത്നത്താൽ ബിസ്സിനസ് രംഗത്ത് വിജയ ഗാഥ രചിച്ച സംരംഭകരുടെ അഭിമുഖവും ഡ്രിസ്സി ലിന്റെ താളുകളെ സമ്പന്നമാക്കുന്നുണ്ട്. ഡ്രിസ്സിൽ പ്രകാശനം ഒക്ടോബർ അവസാനവാരം നടത്ത കപ്പെടും.
ദുബൈ കറാമയിലെ യൂണിക് വേൾഡ് ബിസ്സിനസ്സ് സെന്റർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഡോ: പുത്തൂർ റഹ്മാൻ, പി.കെ.അൻവർ നഹ, അൻവർ അമീൻ, കെ.പി.എ.സലാം, ചെമ്മുക്കൻ യാഹുമോൻ,പി.വി.നാസർ,സിദ്ധീഖ് കാലൊടി, കെ.പി.പി.തങ്ങൾ, ഹംസ ഹാജി മാട്ടുമ്മൽ, ഒ.ടി.സലാം, കരീം കാലടി,മുജീബ് കോട്ടക്കൽ, നാസർ കുറമ്പത്തൂർ,ഫക്രുദ്ദീൻ മാറാക്കര,അബ്ദുൾ സലാം പരി,ജലീൽ പട്ടാമ്പി എന്നിവർ സംബന്ധിച്ചു.സുവനീർ കമ്മിറ്റി ചെയർമാൻ ആർ.ശുക്കൂർ അദ്ധ്യക്ഷത വഹിച്ചു. ജന:കൺവീനർ എ.പി. നൗഫൽ സ്വാഗതവും, ശിഹാബ് ഇരിവേറ്റി നന്ദിയും പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: Mediavisionlive.in
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !