തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കടമെടുക്കുന്നു. 1000 കോടി രൂപയാണ് കടമെടുക്കുന്നത്.
കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച പരിധിക്കുള്ളില്‍ നിന്നാണിത്.
ഇതിനായി റിസര്‍വ് ബാങ്കു വഴി ഇറക്കുന്ന കടപ്പത്രങ്ങളുടെ ലേലം ഒക്ടോബര്‍ മൂന്നിന് ബാങ്കിന്റെ മുംബൈ ഫോര്‍ട്ട് ഓഫീസില്‍ ഇ- കുബേര്‍ സംവിധാനം വഴി നടക്കും. ഒക്ടോബര്‍ ആദ്യം ശമ്ബളവും പെന്‍ഷന്‍ വിതരണവും തടസമില്ലാതെ നടത്താനാണ് ഇപ്പോള്‍ കടമെടുക്കുന്നത്.
ഈ മാസം രണ്ടാം തവണയാണ് കടമെടുക്കുന്നത്. ചൊവ്വാഴ്ച 1436 കോടി കടമെടുത്തിരുന്നു. 18 വര്‍ഷത്തേക്ക് 7.69 ശതമാനം നിരക്കിലാണ് എടുത്തത്.
Content Highlights: financial crisis; Borrowing another Rs.1000 crore
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !